1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 7, 2015

സ്വന്തം ലേഖകന്‍: പ്രേതകണങ്ങളെ പഠിച്ച ഗവേഷകര്‍ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പങ്കിട്ടു. പ്രേതകണങ്ങള്‍ എന്നു വിളിക്കുന്ന ന്യൂട്രിനോ കണങ്ങള്‍ക്ക് ദ്രവ്യമാനമുണ്ടെന്ന് കണ്ടെത്തിയ ജപ്പാന്‍ വംശജനായ തകാക്കി കാജിത, കനേഡിയന്‍ വംശജനായ ആര്‍തര്‍ ബി.മക്‌ഡൊണാള്‍ഡ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്.

ന്യൂട്രിനോ കണങ്ങള്‍ക്ക് ദ്രവ്യമാനം (പിണ്ഡം) ഉണ്ടെന്ന് തെളിയിക്കാന്‍ സഹായിച്ച ന്യൂട്രിനോ ഓസിലേഷനുകള്‍ കണ്ടുപിടിച്ചതിനാണ് ഇരുവരെയും പുരസ്‌കാരത്തിന് തിരഞ്ഞടുത്തതെന്ന് നൊബേല്‍ കമ്മിറ്റി അറിയിപ്പില്‍ പറഞ്ഞു.

പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്ന വൈദ്യുതചാര്‍ജോ കാര്യമായ ദ്രവ്യമാനമോ ഇല്ലാത്ത മൗലിക കണങ്ങളാണ് ന്യൂട്രിനോകള്‍. വൈദ്യുതകാന്തിക മണ്ഡലവുമായി അവ ഇടപഴകാറില്ല. അതിനാല്‍ ന്യൂട്രിനോകളെ കണ്ടുപിടിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്.
സൂര്യനില്‍നിന്നും ബാഹ്യപ്രപഞ്ചത്തില്‍നിന്നും ഭൂമിയില്‍ എത്തുന്നതായി സൈദ്ധാന്തികമായി പ്രവചിക്കപ്പെട്ട ന്യൂട്രിനോകളില്‍ മൂന്നില്‍ രണ്ട് ഭാഗവും പരീക്ഷണങ്ങളില്‍ കണ്ടെത്താന്‍ കഴിയാതെ വന്നത്, പതിറ്റാണ്ടുകളോളം ഗവേഷകലോകത്തെ ആശയക്കുഴപ്പത്തിലാക്കി.

കാജിതയും മക്‌ഡോണാള്‍ഡും നടത്തിയ കണ്ടെത്തലുകള്‍ ന്യൂട്രിനോകളുടെ അസ്തിത്വത്തില്‍ ( identtiy ) മാറ്റം വരാറുണ്ടെന്ന് തെളിയിച്ചു. മൂന്നില്‍ രണ്ട് ഭാഗം ന്യൂട്രിനോകളെയും കാണാതെ വരുന്നതിന് പിന്നില്‍ ഈ രൂപമാറ്റമാണെന്ന് തെളിഞ്ഞു. ന്യൂട്രിനോകള്‍ക്ക് ഇങ്ങനെ രൂപമാറ്റം സംഭവിക്കണമെങ്കില്‍, അവയ്ക്ക് ദ്രവ്യമാനം ഉണ്ടായിരിക്കണം. പ്രകാശകണങ്ങളായ ഫോട്ടോണുകളെപ്പോലെ ദ്രവ്യമാനമില്ലാത്ത കണങ്ങളാണ് ന്യൂട്രിനോകളെന്ന അത്രകാലവും നിലനിന്ന നിഗമനമാണ് അതോടെ തിരുത്തപ്പെട്ടത്. 20 വര്‍ഷം നീണ്ട പ്രഹേളികയ്ക്കാണ് ഈ കണ്ടെത്തലോടെ പരിഹാരമായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.