1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 11, 2016

സ്വന്തം ലേഖകന്‍: സാമ്പത്തിക ശാസ്ത്ര നോബല്‍ സമ്മാനം ഒലിവര്‍ ഹാര്‍ട്ട്, ബെംഗ്റ്റ് ഹോംസ്‌ട്രോം എന്നിവര്‍ക്ക്. കോണ്‍ട്രാക്റ്റ് തിയറിക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഇരുവര്‍ക്കും പുരസ്‌കാരം നല്‍കിയത്.

വ്യക്തികളും സ്ഥാപനങ്ങളും തമ്മിലുണ്ടാക്കുന്ന കരാറുകളെപ്പറ്റിയും അവയിലെ പോരായ്മകളെപ്പറ്റിയും വിശദമായി പ്രതിപാദിക്കുന്നതാണ് ഇവരുടെ പഠനമെന്ന് റോയല്‍ സ്വീഡിഷ് അക്കാഡമി ഓഫ് സയന്‍സ് വ്യക്തമാക്കി.

ഇവരുടെ സിദ്ധാന്തങ്ങള്‍ യഥാര്‍ത്ഥ ജീവിത സാഹചര്യങ്ങളിലെ കരാര്‍ വ്യവസ്ഥിതിയില്‍ എങ്ങനെ പ്രതിഫലിക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയാണെന്ന് വിലയിരുത്തിയ അക്കാദമി പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കമ്പനികളിലെ സി.ഇ.ഒമാരുടെ ശമ്പളം നിശ്ചയിക്കുന്നതിന് ഈ സിദ്ധാന്തം പ്രയോജനപ്പെടുത്താമെന്ന് ചൂണ്ടിക്കാട്ടി.

68 കാരനായ ഒലിവര്‍ 1993 മുതല്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ സാമ്പത്തികശാസ്ത്ര വിഭാഗം പ്രൊഫസറാണ്. 67 കാരനായ ഹോംസ്‌ട്രോം ഫിന്‍ലന്‍ഡിലെ ഹെല്‍സിങ്കിയിലാണ് ജനിച്ചത്. 1994 മുതല്‍ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസറാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.