1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 26, 2015

യുകെയില്‍ താമസിക്കുന്ന വിദേശരാജ്യങ്ങളില്‍ ജനിച്ച ആളുകളുടെ എണ്ണം എട്ട് മില്യണ്‍ കടക്കുമെന്ന് പുതിയ കണക്കുകള്‍. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തിങ്ക് ടാങ്കായാ മൈഗ്രേഷന്‍ ഒബ്‌സര്‍വേറ്ററിയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.

ത്രൈമാസ കുടിയേറ്റ കണക്കുകളില്‍ ഇനി വരാനിരിക്കുന്ന കണക്കുകളിലായിരിക്കും നോണ്‍ ബ്രിട്ടീഷുകാരുടെ എണ്ണം ഏറ്റവും കൂടുതലായി ഉണ്ടായിരിക്കുക എന്ന് മൈഗ്രേഷന്‍ ഒബ്‌സര്‍വേറ്ററി പറയുന്നു.

നിലവില്‍ 320,000 എന്നതാണ് ബ്രിട്ടണിലെ കുടിയേറ്റക്കാരുമായി ബന്ധപ്പെട്ട് വരവ് പോക്കുകളുടെ ഏറ്റവും ഉയര്‍ന്ന എണ്ണം. 2005ല്‍ പോളണ്ട് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നേടിയപ്പോഴായിരുന്നു ഈ കുതിപ്പുണ്ടായത്. ഈ കണക്കുകളെയും മറികടക്കുന്ന തരത്തിലാണ് ഇപ്പോള്‍ ബ്രിട്ടണിലെ കുടിയേറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇത് നല്‍കുന്ന സൂചന കഴിഞ്ഞ വര്‍ഷങ്ങളിലേതിനെക്കാള്‍ ഇപ്പോള്‍ കുടിയേറ്റം കൂടുതലാണെന്നാണ്. കുടിയേറ്റത്തിന്റെ തോത് കുറച്ച് ചരിത്രം സൃഷ്ടിക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ഡേവിഡ് കാമറൂണ്‍ സര്‍ക്കാര്‍ അധികാരമേറ്റ് ആറ് മാസം തികയുന്നതിന് മുന്‍പാണ് ഇത്തരത്തിലൊരു കുതിച്ചുചാട്ടം ഉണ്ടായിരിക്കുന്നതെന്നതാണ് കൗതുകകരം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.