1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 16, 2018

സ്വന്തം ലേഖകന്‍: 2032 ഒളിംപിക്‌സിന് വേദിയാകാനുള്ള നീക്കങ്ങള്‍ക്കായി ഇരു കൊറിയകളും കൈകോര്‍ക്കും; ഒരുക്കങ്ങളുടെ ഭാഗമായി പുതിയ റെയില്‍പാതകളും റോഡുകളും. ഇതു സംബന്ധിച്ച് ഈ മാസം തന്നെ ചര്‍ച്ചയുണ്ടാകും. ഇരുരാജ്യങ്ങളെയും ബന്ധിപ്പിച്ചിരുന്ന റെയില്‍ പാതയും റോഡും പുനര്‍നിര്‍മിക്കുന്നതിന്റെ ഉദ്ഘാടനം അടുത്ത മാസം നടത്താനും മന്ത്രിതല ചര്‍ച്ചയില്‍ തീരുമാനമായി.

അതിര്‍ത്തിയിലെ സംഘര്‍ഷം കുറയ്ക്കാന്‍ സൈനിക ചര്‍ച്ചകള്‍ ഉടന്‍ പുനരാരംഭിക്കും. ഇരുരാജ്യങ്ങളിലുമായി പിരിഞ്ഞുകഴിയുന്ന കുടുംബങ്ങളുടെ പുനരേരീകരണം ചര്‍ച്ച ചെയ്യാന്‍ റെഡ് ക്രോസ് യോഗവും വിളിക്കും. സൗഹൃദനീക്കങ്ങള്‍ക്കു വേഗം കൂടുന്നുവെന്ന യുഎസിന്റെ വിമര്‍ശനം അവഗണിച്ചാണു ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ മുന്നോട്ടുപോകുന്നത്.

പരിധിക്കപ്പുറമുള്ള അടുപ്പം ആണവ നിരായുധീകരണത്തിന് ഉത്തര കൊറിയയ്ക്കു മേല്‍ സമ്മര്‍ദം ചെലുത്താന്‍ തടസ്സമാണെന്നാണു യുഎസിന്റെ നിലപാട്. എന്നാല്‍, ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനു മാനസിക പിന്തുണ നല്‍കണമെന്ന് പാരിസില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയുമായുള്ള കൂടിക്കാഴ്ചയില്‍ മൂണ്‍ ജേ ഇന്‍ പറഞ്ഞു. കിമ്മിന്റെ സന്ദേശവുമായി വ്യാഴാഴ്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പയെയും മൂണ്‍ സന്ദര്‍ശിക്കുന്നുണ്ട്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.