1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 16, 2017

സ്വന്തം ലേഖകന്‍: ഗുവാമിലെ യുഎസ് സൈനിക താവളം ആക്രമിക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളുമായി ഉത്തര കൊറിയ, ഗുവാം നിവാസികള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം. പസഫിക് സമുദ്രത്തിലെ യു. എസ് ദ്വീപായ ഗുവാമില്‍ മിസൈല്‍ ആക്രമണത്തിനുള്ള അവസാനഘട്ട തയാറെടുപ്പിലാണ് ഉത്തര കൊറിയയെന്നും സൈന്യത്തോട് ആക്രമണത്തിനു സജ്ജരാകാന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ഉത്തരവിട്ടതായും ഉത്തര കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

അതേസമയം, ഗുവാമിലെ രണ്ടു റേഡിയോ സ്‌റ്റേഷനുകളില്‍ നിന്നും ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഉത്തര കൊറിയയുടെ ആക്രമമുണ്ടായേക്കാമെന്നാണ് റേഡിയോ സ്‌റ്റേഷന്‍ വഴി അറിയിച്ചത്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് പിന്നീട് അറിയിപ്പ് സല്‍കി. യു.എസ് അധീനതയിലുള്ള ദ്വീപാണ് ഗുവാം. ഗുവാം ദ്വീപിനെ ലക്ഷ്യമാക്കി നാലു മധ്യദൂര മിസൈലുകളാണ് ഉത്തര കൊറിയ തയാറാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

യു.എസ് ദ്വീപായതിനാല്‍ ഗുവാമിനെ ആക്രമിക്കുന്നത് അമേരിക്കനെതിരായ യുദ്ധം തന്നെയാണെന്നാണ് കിം ജോങ് ഉന്നിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഉടനടി ഒരാക്രമണത്തിന് ഉത്തര കൊറിയ തയാറാവില്ലെന്നാണ് അമേരിക്കയുടെ നിരീക്ഷണം. ഏതു തരത്തിലുള്ള ആക്രമണത്തേയും നേരിടാന്‍ യു.എസ് സൈന്യം തയാറാണെന്നു പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയയ്ക്ക് ശക്തമായ താക്കീതുമായി മുന്നോട്ടു വന്നിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.