1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 13, 2015

സ്വന്തം ലേഖകന്‍: സൈനിക യോഗത്തിനിടെ ഉറക്കം തൂങ്ങിയതിന് ഉത്തര കൊറിയയിലെ സൈനിക മേധാവിയെ വെടിവെച്ചു കൊന്നു. ഏകാധിപതി കിം ജോങ് ഉന്നിന്റെ ഉത്തരവു പ്രകരമാണ് ശിക്ഷ നടപ്പാക്കിയത്.

ഉത്തര കൊറിയയുടെ പീപ്പിള്‍സ് ആംഡ് ഫോര്‍സ് മേധാവിയാണ് ഹ്യോങ് യങ് ചോല്‍. ചോലിന്റെ വധശിക്ഷ ഉത്തര കൊറിയ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ദക്ഷിണ കൊറിയന്‍ ചാര ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്. 100 കണക്കിന് പേരെ സാക്ഷികളാക്കിയാണ് ശിക്ഷ നടപ്പിലാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

പ്രസിഡന്റ് കിം ജോങ് ഉന്‍ പങ്കെടുത്ത ഉന്നത യോഗത്തിനിടയില്‍ ഉറക്കം തൂങ്ങിയതില്‍ കുപിതനായാണ് സൈനിക മേധാവിയെ വധിച്ചതെന്നാണ് ചാര ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏപ്രില്‍ 30 നാണ് ശിക്ഷ നടപ്പിലാക്കിയതെന്നും ഏജന്‍സി പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.