1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 1, 2016

സ്വന്തം ലേഖകന്‍: നോര്‍വെയില്‍ ഇടിമിന്നലേറ്റ് കലമാനുകള്‍ക്ക് കൂട്ട മരണം, ഒറ്റയടിക്ക് മരിച്ചത് 400 ഓളം കലമാനുകള്‍. തെക്കന്‍ നോര്‍വയിലെ ഒസ്ലോയിലാണ് കൂട്ടത്തോടെ കലമാനുകള്‍ ചത്തുകിടക്കുന്നത് കണ്ടെത്തിയത്. 400 ഓളം കലമാനുകളുടെ ജഡങ്ങളാണ് ചിതറിക്കിടക്കുന്നത്.

മലയുടെ താഴ്വാരത്തായി മാനുകള്‍ ചത്തുകിടക്കുന്നിന്റെ ചിത്രം നോര്‍വീജിയന്‍ നേച്ചര്‍ ഇന്‍സ്‌പെക്ടറേറ്റാണ് പുറത്തുവിട്ടത്. കൂട്ടത്തോടെ മേയുകയായിരുന്ന മാനുകള്‍ക്കാണ് മിന്നലേറ്റതെന്ന് ഇന്‍സ്പക്ടറേറ്റ് വക്താവ് അറിയിച്ചു. കാലാവസ്ഥ മോശമാകുമ്പോള്‍ ഇവ കൂട്ടം ചേര്‍ന്നു നില്‍ക്കുക പതിവാണ്, അത്തരത്തില്‍ നിന്നതാകാം മരണനിരക്ക് കൂടാന്‍ കാരണമെന്നും വിദഗ്ദര്‍ പറയുന്നു. ഇവയെ ചത്ത നിലയില്‍ കണ്ടെത്തിയ സ്ഥലം വിനോദ സഞ്ചാരത്തിന് പേരുകേട്ട ഇടമാണ്.

മുന്‍പും ഇത്തരം ഒറ്റപ്പെട്ട അപകടങ്ങളില്‍പെട്ട് മൃഗങ്ങള്‍ ചാകാറുണ്ടെങ്കിലും ഇത്രയധികം എണ്ണം ആദ്യമായാണെന്നും കനത്ത ഇടിമിന്നലായിരുന്നു ഉണ്ടായതെന്നും അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.