1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 22, 2016

സ്വന്തം ലേഖകന്‍: അഭയാര്‍ഥികളായി നോര്‍വേയില്‍ എത്തുന്ന മുസ്ലീങ്ങള്‍ പന്നിയിറച്ചിയും മദ്യവും കഴിച്ച് ശീലിക്കണം, നോര്‍വെ മന്ത്രിയുടെ പ്രസ്താവന വിവാദമാകുന്നു. ആന്റി ഇമ്മിഗ്രന്റ് പ്രോഗ്രസ് പാര്‍ട്ടിയുടെ സില്‍വി ലസ്ത്വാങ്ങാണ് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ വിവാദ പരാമര്‍ശം നടത്തിയത്. എന്നാല്‍ പ്രസ്താവന വിവാദമായതോടെ ലസ്ത്വാങ്ങിന്റെ രാജിക്കു വേണ്ടിയുള്ള ആവശ്യം ശക്തമായിരിക്കുകയാണ്.

നോര്‍വേയിലേക്ക് കടന്നുവരുന്നവര്‍ ഇവിടെയുള്ള രീതി സ്വീകരിക്കണമെന്ന് വ്യക്തമാക്കിയ ലസ്ത്വാങ്ങ് ‘ഇവിടെ ഞങ്ങള്‍ പന്നിയിറച്ചി കഴിക്കും, മദ്യം കുടിക്കും, മുഖം കാണിക്കും. നിങ്ങള്‍ നിര്‍ബന്ധമായും ഞങ്ങളുടെ മൂല്യങ്ങളും നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ചേ തീരൂ’ എന്നും കുറിച്ചു.

എന്നാല്‍, കടുത്ത പ്രതിഷേധങ്ങളാണ് ഇതിനു നേര്‍ക്ക് ഉയരുന്നത്. ഈ രാജ്യത്തും മറ്റു രാജ്യങ്ങളിലും എന്തു കഴിക്കണം എന്ന് തെരഞ്ഞെടുക്കാന്‍ ഒരാള്‍ക്ക് അവകാശമുണ്ടെന്നാണ് മിക്ക ഫേസ്ബുക് കമന്റുകളും തിരിച്ചടിച്ചത്. ലിസ്ത്വാങ് മതപരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ചിഅല്‍ര്‍ കുറ്റപ്പെടുത്തി.

വിമര്‍ശം ഉയര്‍ന്നതോടെ പറഞ്ഞ വാക്കുകള്‍ക്ക് തിരുത്തുമായി മന്ത്രി രംഗത്തത്തെി. തന്റെ വാക്കുകള്‍ തെറ്റിദ്ധരിച്ചതാണെന്നും മുസ്ലിംകള്‍ മറ്റുള്ളവര്‍ കഴിക്കുന്ന പന്നിയിറച്ചിയുമായും കുടിക്കുന്ന മദ്യവുമായും ‘ഒത്തുപോവണ’മെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും അവര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.