1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 25, 2015

കേരളത്തില്‍നിന്നുള്ള പ്രവാസികളുടെ ക്ഷേമത്തിനായി സംസ്ഥാനത്ത് എന്‍ആര്‍െഐ കമ്മീഷന്‍ രൂപീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രവാസികളുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നപരിഹാരത്തിന് ഉപകാരപ്രദമാകുന്ന തരത്തിലായിരിക്കും കമ്മീഷന്റെ രൂപീകരണം. അര്‍ധ ജുഡീഷ്യല്‍ അധികാരത്തോടുകൂടിയുള്ള ബോഡിയായിരിക്കും ഇതെന്നും ‘നോര്‍മ’ മാവേലിക്കര ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്ത് പ്രസംഗിച്ചപ്പോള്‍ ചെന്നിത്തല വ്യക്തമാക്കി.

പ്രവാസികളുടെ വോട്ടവകാശം എന്ന ആവശ്യം ന്യായമാണെന്നും അത് പ്രാവര്‍ത്തികമാക്കാന്‍ സംസ്ഥാന ഗവണ്‍മെന്റ് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുമെന്നും സുപ്രീംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രമാണ് ഈ കാര്യത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. അടുത്ത തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ത്തന്നെ വിദേശങ്ങളില്‍ പ്രത്യേകിച്ചും ഗള്‍ഫുരാജ്യങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് വോട്ടുചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മന്ത്രി രമേശ് പറഞ്ഞു.

കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലും എന്‍.ആര്‍.ഐ. സെല്ലുകള്‍ ശക്തിപ്പെടുത്തും. ഒരു വിദേശമലയാളി നാട്ടില്‍ അവധിക്ക് വന്ന് തിരിച്ചുപോകുന്നതുവരെ അവര്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇത്തരം സെല്ലുകള്‍ പരിഹരിക്കാന്‍ ശ്രമിക്കും. ഇതിന്റെ ഭാഗമായി എയര്‍പോര്‍ട്ട് അതോറിറ്റികള്‍ സ്ഥലം അനുവദിക്കുകയാണെങ്കില്‍ വിമാനത്താവളങ്ങളില്‍ എന്‍.ആര്‍.ഐ. പോലീസ് സ്‌റ്റേഷനുകള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്ന് മന്ത്രി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.