1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 20, 2016

സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ നൂറ് യുവതികളുടെ നഗ്‌ന പ്രതിഷേധം. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ട്രംപിനെ പ്രസി!ഡന്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നതിനുള്ള പാര്‍ട്ടിയുടെ ദേശീയ കണ്‍വന്‍ഷന്‍ തുടങ്ങാനിരിക്കെയാണ് ക്ലീവ്‌ലാന്‍ഡില്‍ വ്യത്യസ്തമായ പ്രതിഷേധ പരിപാടി അരങ്ങേറിയത്.

ഫൊട്ടോഗ്രാഫര്‍ സ്‌പെന്‍സര്‍ ടുനിക്കാണ് ഇന്‍സ്റ്റലേഷന്റെ ഭാഗമായി പരിപാടി സംഘടിപ്പിച്ചത്. കലയും രാഷ്ട്രീയവും ഒന്നിപ്പിച്ച് നൂറിലധികം വരുന്ന സ്ത്രീകള്‍ നഗ്‌നരായി കണ്ണാടിയുമായി നില്‍ക്കുന്ന ചിത്രത്തിലൂടെ ട്രംപ് വൈറ്റ് ഹൗസിന് അനുയോജ്യനല്ല എന്ന സന്ദേശം നല്‍കുകയാണ് താനെന്ന് ടുനിക് വ്യക്തമാക്കി.

ട്രംപ് ഒരു പരാജിതനാണെന്നാണ് ടുനിക്ക് തുറന്നടിക്കുകയും ചെയ്തു. 130 സ്ത്രീകളാണ് ഫോട്ടോ ഷൂട്ടിനായി എത്തിയത്. ഇതില്‍ നിന്ന് തെരഞ്ഞെടുത്ത നൂറു പേരാണ് ഫോട്ടോയിലുള്ളത്. വിവിധ നിറങ്ങളിലുള്ളവര്‍, ഉയരം കൂടിയവര്‍, കുറഞ്ഞവര്‍ എന്നിങ്ങനെയുള്ളവര്‍ ഇന്‍സ്റ്റലേഷനില്‍ പങ്കെടുത്തു. രാജ്യത്ത് ഭിന്നിപ്പിന് വഴിവെക്കുന്നവയാണ് ട്രംപിന്റെ നയങ്ങള്‍ എന്നും ടുനിക് അഭിപ്രായപ്പെട്ടു.

റിപ്പബ്ലിക്കന്‍ കണ്‍വന്‍ഷന്‍ നടക്കുന്നതിന് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ഫോട്ടോ ഷൂട്ട് നടന്നത്.സ്ത്രീകളുടെ കൈവശം നല്‍കിയ കണ്ണാടിയില്‍ പ്രദേശത്തിന്റെ പശ്ചാത്തലം പ്രതിബിംബമാകുന്ന തരത്തിലാണ് ചിത്രമെടുത്തത്. പൊതുസ്ഥലത്തെ നഗ്‌നതാ പ്രദര്‍ശനം ക്ലീവ്‌ലാന്‍ഡില്‍ കുറ്റമാണ്. നവംബര്‍ എട്ടിനാണ് യുഎസ് തിരഞ്ഞെടുപ്പ്. ഇതിന് മുന്നോടിയായി ചിത്രങ്ങള്‍ പുറത്തുവിടും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.