1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 11, 2016

സ്വന്തം ലേഖകന്‍: നഗ്‌ന ബീച്ചിനും നഗ്‌ന റസ്‌റ്റോറന്റിനും പിന്നാലെ ലണ്ടന്‍ നഗരത്തില്‍ ന്യൂഡിസ്റ്റുകള്‍ക്കായി നഗ്‌ന ടെറസും. പാര്‍ലമെന്റ് സ്‌ക്വയറിന്റേത് ഉള്‍പ്പെടെ സുന്ദരമായ വിദൂരക്കാഴ്ചകളുമായി ആഗസ്റ്റ് പകുതിയോടെ നഗ്‌ന ടെറസ് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും.

ഒരു ഓപ്പണ്‍ എയര്‍ ബാര്‍, സണ്‍ ബാത്തിംഗ് ഏരിയകള്‍, ഗെയിമുകള്‍ക്കുള്ള വേദികള്‍ എന്നിവയെല്ലം വസ്ത്രമുരിഞ്ഞ് എത്താന്‍ തയ്യാറുള്ളവര്‍ക്കായി ഇവിടെ സൗകര്യമുണ്ട്. ഇവയ്‌ക്കെല്ലാം പുറമെ ലണ്ടനിലെ ഏറ്റവും മനോഹര കാഴ്ചകളായ വെസ്റ്റ്മിനിസ്റ്റര്‍ ആബി, ഹൗസ് ഓഫ് പാര്‍ലമെന്റ്, ബിഗ്‌ബെന്‍ എന്നിവയും ടെറസില്‍ നിന്നാല്‍ കാണാം.

അടുത്തിടെ നൗ ടിവി നടത്തിയ ഒരു സര്‍വേയുടെ പശ്ചാത്തലത്തിലാണ് നൂഡിസ്റ്റ് ടെറസും തുറന്നിരിക്കുന്നത്. മാതാപിതാക്കളുടെ കാലത്തിന് വിഭിന്നമായി നൂലിന്റെ പോലും ബന്ധനം ആധുനിക തലമുറയിലെ ബ്രിട്ടീഷുകാര്‍ ഇഷ്ടപ്പെടുന്നില്ല എന്നായിരുന്നു കണ്ടെത്തല്‍.

30 ന് താഴെ പ്രായക്കാരായ 38 ശതമാനവും ഗൗരവതരമായ ബന്ധങ്ങളില്‍ തല്‍പ്പരരല്ല. പല രാജ്യങ്ങളിലായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന 28 ശതമാനം പേരും 15 ശതമാനം വിവിധ സംഘടനകളില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ളവരുമായിരുന്നു. പരമ്പരാഗത സമ്പ്രദായങ്ങളെ തച്ചുടയ്ക്കുകയാണ് ലക്ഷ്യമെന്ന് നൂഡിസ്റ്റ് ടെറസിന്റെ സംഘാടകര്‍ പറയുന്നു.

എല്ലാം ഉരിഞ്ഞെറിയാന്‍ തയ്യാറാണെങ്കില്‍ അവര്‍ക്ക് തീയതിയും സമയവുമെല്ലാം വെബ്‌സൈറ്റിലൂടെ റജിസ്റ്റര്‍ ചെയ്യാനാകും. സംഭവം വാര്‍ത്ത ആയതിന് പിന്നാലെ ധാരാളം ബ്രിട്ടീഷുകാരാണ് നഗ്‌നരായി അവധിക്കാലം ചെലവഴിക്കാന്‍ മുന്നോട്ടുവന്നിരിക്കുന്നത്. ഇതില്‍ 17 ശതമാനത്തോളം സ്ത്രീകള്‍ ആയിരിക്കുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.