1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 19, 2019

സ്വന്തം ലേഖകന്‍: മെക്‌സിക്കന്‍ അതിര്‍ത്തി വഴി അമേരിക്കയിലേക്കുള്ള അഭയാര്‍ഥി പ്രവാഹം വന്‍ തോതില്‍ കൂടുന്നു; ദിവസേന ജീവന്‍ പണയംവച്ച് അതിര്‍ത്തി കടക്കാന്‍ എത്തുന്നത് ആയിരങ്ങള്‍. മെക്‌സിക്കന്‍ മതില്‍ നിര്‍മ്മാണത്തിന്റെ നീക്കങ്ങള്‍ സജീവമായിരിക്കെ അമേരിക്കയിലേക്കുള്ള അഭയാര്‍ഥി പ്രഹാഹം കൂടുന്നു. ദിവസേന ആയിരക്കണക്കിന് ആളുകളാണ് മെക്‌സിക്കോ വഴി അമേരിക്കയിലെ ത്തുന്നത്. ഇമിഗ്രേഷന്‍ നിയമത്തില്‍ മാറ്റം വരുത്തി അഭയാര്‍ഥികളെ തടയാന്‍ മതില്‍ നിര്‍മിക്കുമെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ട്രംപിന്റെ ഭീഷണിക്കു ശേഷവും അമേരിക്കയിലേക്കുള്ള അഭയാര്‍ഥി പ്രവാഹം തുടരുകയാണ്. ദിവസവും ആയിരക്കണക്കിന് ആളുകളാണ് മെക്‌സിക്കോ വഴി അമേരിക്കയിലേക്ക് എത്തുന്നത്. എന്നാല്‍ കനത്ത ചൂടില്‍ വലയുകയാണ് മെക്‌സിക്കോയിലെത്തുന്ന അഭയാര്‍ഥികള്‍. ഭക്ഷണ കുറവും ജലത്തിന്റെ കുറവും വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തുന്നവരെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നു. നൂറിലധികം ഹോണ്ടുറാന്‍ പൗരന്മാരാണ് വെള്ളിയാഴ്ച മാത്രം മെക്‌സിക്കന്‍ അതിര്‍ത്തി പിന്നിട്ട് അമേരിക്കയിലേക്കെത്തിയത്.

ദാരിദ്ര്യവും കലഹവുമാണ് അഭയാര്‍ഥികളെ സ്വന്തം നാടുവിട്ട് മറ്റു നാട്ടിലേക്ക് പോകാന്‍ പ്രേരിപ്പിക്കുന്നതെന്ന് കാരവന്‍ വക്താക്കള്‍ പറയുന്നു. എന്നാല്‍ ട്രംപിന്റെ നയത്തില്‍ നിന്നു വിരുദ്ധമായ നിലപാടാണ് മെക്‌സിക്കന്‍ പ്രസിഡന്റ് ആന്റേഴ്‌സ് മാനുവല്‍ ലോപിന്റെത്. അഭയാര്‍ഥികളോട് മനുഷ്യത്വപരമായി ഇടപെടണമെന്നും മതില്‍ നിര്‍മാണത്തിന് പകരം അഭയാര്‍ഥികള്‍ക്കും ജോലി നല്‍കുന്ന തരത്തിലേക്ക് കാര്യങ്ങളെ കൊണ്ടുവരണമെന്നും ആന്റേഴ്‌സ് പറയുന്നു. എന്നാല്‍ മതില്‍ നിര്‍മ്മാണത്തില്‍ നിന്നും പിന്നോട്ടില്ലെന്നാണ് ട്രംപിന്റെ നിലപാട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.