1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 22, 2015

ബ്രിട്ടണില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ ഇപ്പോള്‍ കന്യാസ്ത്രീകളാകാന്‍ മുന്നോട്ടു വരുന്നുണ്ടെന്ന് പഠനം. അനുസരണയുടെയും മിതത്വത്തിന്റെയും ദൈവ വേലയുടെയും ജീവിതം നയിക്കുന്നതിനായി നിരവധി സ്ത്രീകളാണ് ആഢംബര ആധുനിക ജീവിത സൗകര്യങ്ങള്‍ ഉപേക്ഷിച്ച് കന്യാസ്ത്രീകളാകാന്‍ എത്തുന്നതെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

വിദ്യാ സമ്പന്നരായ സ്ത്രീകള്‍ ഉയര്‍ന്ന കരിയര്‍ ലക്ഷ്യങ്ങള്‍ വേണ്ടെന്ന് വെച്ച് പൊതു പ്രവര്‍ത്തനത്തിനായും സന്നദ്ധ പ്രവര്‍ത്തനത്തിനായും താല്‍പര്യം കാണിക്കുന്നതു കൊണ്ടാണ് കന്യാസ്ത്രീകളുടെ എണ്ണം കൂടുന്നതെന്നാണ് വിദഗ്ധര്‍ അഭിപ്രായപെടുന്നതെന്ന് എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അപ്പോസ്‌തോലിക് ഓര്‍ഡേഴ്‌സിലുള്ള സിസ്റ്റര്‍മാരുടെ എണ്ണത്തില്‍ ഒമ്പത് മടങ്ങ് വര്‍ദ്ധനവും കോണ്‍വെന്റിലുള്ള സിസ്റ്റര്‍മാരുടെ എണ്ണത്തില്‍ നാല് മടങ്ങ് വര്‍ദ്ധനവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലോകത്തെങ്ങും മതവിശ്വാസികളുടെ എണ്ണം കുറഞ്ഞു വരികയാണെന്നും ബ്രിട്ടണിലെയും അമേരിക്കയിലെയും പല പള്ളികളും മറ്റു പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുകയുമാണെന്നുമുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നതിനിടെയാണ് വിശ്വാസികള്‍ക്ക് ആശ്വാസവും ആവേശവും പകരുന്ന ഈ വാര്‍ത്ത പുറത്തു വരുന്നത്. ബ്രിട്ടണിലെ കത്തോലിക്കാ പള്ളികളില്‍ ചെറുപ്പം മുതലെ പെണ്‍കുട്ടികള്‍ക്കും മറ്റും ദൈവവഴി മാതാപിതാക്കളും പള്ളിക്കാരും കാണിച്ചു കൊടുക്കുന്നതു കൊണ്ടാണ് ഇത്തരത്തില്‍ കന്യാസ്ത്രീകളാകാന്‍ പെണ്‍കുട്ടികള്‍ കൂടുതല്‍ താല്‍പര്യം പ്രകടിപ്പിക്കുന്നതെന്നാണ് വിശ്വാസികളുടെ വിലയിരുത്തല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.