1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2015

സ്വന്തം ലേഖകന്‍: വിദേശത്ത് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന് മെയ് 31 വരെ എമിഗ്രേഷന്‍ ക്ലിയറന്‍സ് വേണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. നിബന്ധന ഇളവു ചെയ്ത് വിദേശകാര്യ മന്ത്രാലയം ഉത്തരവു പുറപ്പെടുവിച്ചു. നഴ്‌സ് നിയമനത്തിന്റെ ചുമതല നോര്‍ക്ക റൂട്ട്‌സ്, ഒഡെപെക് എന്നീ സര്‍ക്കാര്‍ ഏജന്‍സികളെ ഏല്‍പ്പിച്ചതിനൊപ്പം ഏപ്രില്‍ 30 ന് ശേഷം വിദേശത്ത് പോകുന്നവര്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സും നിര്‍ബന്ധമാക്കിയിരുന്നു.

എന്നാല്‍ നിയമപരമായി ജോലി കിട്ടിയവര്‍ക്കും ഏപ്രില്‍ 30 ന് ശേഷം വിദേശത്ത് പോകാന്‍ കഴിയാത്ത സാഹചര്യം വന്നു. യാത്ര പുറപ്പെട്ട ചിലരെ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ തര്യുകയായിരുന്നു. തുടര്‍ന്ന് എമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയ വ്യവസ്ഥ ഇളവുചെയ്യണമെന്നും നിയമപരമായി വീസ നേടിയ എല്ലാ നഴ്‌സുമാര്‍ക്കും അടിയന്തര എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

വിദേശ നഴ്‌സ് നിയമനത്തിന്റെ മറവില്‍ കോഴ ഇടപാടുകള്‍ നടക്കുന്നുവെന്നും വന്‍തുക ഈടാക്കുന്നുവെന്നുമുള്ള പരാതികളെത്തുടര്‍ന്നാണ് നിയമനം സര്‍ക്കാര്‍ ഏജന്‍സി വഴി മാത്രമാക്കിയത്. കൊച്ചി കേന്ദ്രമാക്കി ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ സ്വകാര്യ റിക്രൂട്ട്‌മെന്റ് ഏജന്‍സിയുടെ കേസ് ഇപ്പോള്‍ സിബിഐ അന്വേഷണത്തിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.