1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2015

പൊടൂസ് എന്ന യൂസര്‍നെയിമില്‍ ബരാക് ഒബാമ ട്വിറ്ററില്‍ അക്കൗണ്ട് ആരംഭിച്ചു. അമേരിക്കയുടെ പ്രസിഡന്റായി രണ്ടാം ടേം ഭരണം അവസാനിക്കാറായപ്പോഴേക്കാണ് ഒബാമ സ്വന്തമായി ട്വിറ്റര്‍ അക്കൗണ്ട ആരംഭിച്ചത്. ഇതിന് മുന്‍പ് ബരാക് ഒബാമ എന്ന പേരില്‍ ഉണ്ടായിരുന്ന വേരിഫൈഡ് ട്വിറ്റര്‍ പ്രൊഫൈല്‍ കൈകാര്യം ചെയ്തിരുന്നത് വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥരായിരുന്നു. എന്നാല്‍ പൊടൂസ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ഒബാമ തന്നെയായിരിക്കും.


വ്യക്തിപരമായി തന്റെ പേരില്‍ അക്കൗണ്ട് തുടങ്ങാന്‍ ഇത്രയും കാലം ഒബാമയ്ക്ക് അനുവാദമില്ലായിരുന്നു. അതാണ് അദ്ദേഹം ട്വിറ്ററില്‍നിന്ന് അകലം പാലിച്ചത്.

ഒബാമ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലെ ബയോഗ്രഫിയില്‍ കൊടുത്തിരിക്കുന്നത് പിതാവ്, ഭര്‍ത്താവ്, അമേരിക്കയുടെ 44ാമത് പ്രസിഡന്റ് എന്നാണ്.

ഇപ്പോള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത് ഒബാമ തന്നെയാണെന്ന് മറ്റൊരു ട്വീറ്റിലൂടെ വൈറ്റ് ഹൗസ് സ്ഥിരീകരിക്കുകയും ചെയ്തു. ഇപ്പോള്‍ തന്നെ മൂന്ന് ലക്ഷത്തില്‍ അധികം ഫോളോവേഴ്‌സ് ഒബാമയ്ക്ക് ആയി കഴിഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.