1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 5, 2016

സ്വന്തം ലേഖകന്‍: പസഫിക് സമുദ്രത്തില്‍ പുതുതായി കണ്ടെത്തിയ മീനിന് ബാരക് ഒബാമയുടെ പേരിട്ടു. പസഫിക് മഹാസമുദ്രത്തിലെ ക്യുറോ അറ്റോളില്‍ ദ്വീപിനടുത്തായി 300 അടി താഴ്ചയില്‍ നിന്ന് കണ്ടെത്തിയ പുതിയ ഇനം മീനിനാണ് അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ പേര് നല്‍കിയത്.

നേരത്തേ അമേരിക്കയിലെ വടക്കുകിഴക്കന്‍ മേഖലകളില്‍ നദികളുടെ കൈവഴികളില്‍ കണ്ടെത്തിയ മീനിനും ഒബാമ എന്നായിരുന്നു പേരിട്ടത്. പരിസ്ഥിതി സംരക്ഷണകാര്യത്തില്‍ ഒബാമ പുലര്‍ത്തുന്ന ആഗോള കാഴ്ചപ്പാടിനെ ആദരിക്കുന്നതിനാണ് കുഞ്ഞന്‍ മത്സ്യത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കിയത്.

മുന്‍ യുഎസ് പ്രസിഡന്റുമാരുടെ പേരുകളും നേരത്തെ ചില മത്സ്യങ്ങള്‍ക്ക് ഇട്ടിരുന്നു. ഹവായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സംഘം ഗവേഷകരാണ് ഒബാമയെ ആദരിക്കാന്‍ പുതിന്‍ മീനിന് ഒബാമയുടെ പേരിടാന്‍ മുന്നിട്ടിറങ്ങിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.