1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 7, 2018

സ്വന്തം ലേഖകന്‍: ഒടിയന്‍ മാണിക്യനെ അവതരിപ്പിച്ചുകൊണ്ട് ഒടിയന്‍ ടീസര്‍; റിലീസ് തിയ്യതി പ്രഖ്യാപിച്ചു. പുതിയ ടീസറിലാണ് റിലീസ് തിയതി പ്രഖ്യാപിച്ചത്. ഇതുവരെയുള്ള ടീസറുകളില്‍ മുഖം തരാതിരുന്ന ഒടിയന്‍ മാണിക്യന്‍ ഇത്തവണ മുഖം മറക്കാതെയാണ് ആരാധകര്‍ക്കു മുന്നിലെത്തിയത്.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇതുവരെ കാണാത്ത രൂപഭാവങ്ങളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ഒടിയന് വേണ്ടി ലാല്‍ നടത്തിയ കഠിനപരിശീലനം വാര്‍ത്തകളില്‍ ഇടം പിടിക്കുകയും ചെയ്തു. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി ഒരുവിട്ടുവീഴ്ച്ചയ്ക്കും തയാറല്ലാത്ത ലാല്‍ ഒന്നരമാസം കൊണ്ടാണ് ഒടിയന്‍ എന്ന കഥാപാത്രത്തിന്റെ 30 വയസ് കാലഘട്ടം അവതരിപ്പിക്കുന്ന രൂപത്തിലേക്ക് എത്തിയതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

പ്രകാശ് രാജ് വില്ലന്‍ വേഷത്തിലെത്തുന്നു. മഞ്ജു വാരിയര്‍ ആണ് നായിക. പുലിമുരുകന് ശേഷം പീറ്റര്‍ ഹെയ്ന്‍ ആക്?ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്ന മലയാളചിത്രം കൂടിയാണിത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി െപരുമ്പാവൂര്‍ ആണ് നിര്‍മാണം. ദേശീയ അവാര്‍ഡ് ജേതാവും, മാധ്യമപ്രവര്‍ത്തകനുമായ ഹരി കൃഷ്ണനാണ് തിരക്കഥ. വി എഫ് എക്‌സിനും ആക്ഷനും പ്രാധാന്യമുള്ള ഫാന്റസി ത്രില്ലറായിരിക്കും ചിത്രമെന്ന് ശ്രീകുമാര്‍ മേനോന്‍ പറയുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.