1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2018

സ്വന്തം ലേഖകന്‍: രാം ഗോപാല്‍ വര്‍മയുടെ ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്തിന്റെ ചൂടന്‍ ട്രെയിലര്‍ പുറത്ത്; സെക്‌സിന്റെ അതിപ്രസരമെന്ന് സമൂഹ മാധ്യമങ്ങള്‍. ചൂടന്‍ രംഗങ്ങള്‍ മാത്രമടങ്ങിയ ട്രെയിലര്‍ ലൈംഗികതയെ പ്രകീര്‍ത്തിക്കുന്നതാണ്. സെക്‌സിനേപ്പറ്റിയുള്ള നിരവധിയാളുകളുടെ ഉദ്ധരണികള്‍ ട്രെയിലര്‍ എടുത്തുകാട്ടുന്നു.

പോണ്‍ താരം മിയ മല്‍ക്കോവയാണ് ചിത്രത്തിലെ പ്രധാന താരം. സണ്ണി ലിയോണിന് ഇന്ത്യയില്‍ ലഭിച്ച വലിയ സ്വീകാര്യത തനിക്കും ലഭിക്കും എന്ന പ്രതീക്ഷയിലാണ് അവര്‍. മിയയോടൊപ്പം പ്രവര്‍ത്തിച്ചത് നല്ല അനുഭവമായിരുന്നുവെന്ന് രാംഗോപാല്‍ വര്‍മയും അഭിപ്രായപ്പെട്ടിരുന്നു.

എംഎം കീരവാണിയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. എന്നാല്‍ ഒരു മുഖ്യധാരാ ചിത്രത്തിന് സമാനമായി തിയേറ്ററുകളിലല്ല ഗോഡ് സെക്‌സ് ആന്‍ഡ് ട്രൂത്ത് റിലീസാവുക. മിയയുടെ ഔദ്യോഗിക വീമിയോ ചാനലില്‍ ജനുവരി 26ന് രാവിലെ 9നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ തരംഗമാകുന്ന ട്രെയിലര്‍ കാണാം.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.