1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 19, 2015

സ്വന്തം ലേഖകന്‍: രാജ്യാന്തര വിപണിയില്‍ എണ്ണവില കൂപ്പുകുത്തി, ആറു വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കില്‍. വീപ്പയ്ക്ക് 40 ഡോളറാണ് ഇന്നലലെ വ്യാപാരം അവസാനിക്കുമ്പോള്‍ ആഗോള നിരക്ക്. എന്നാല്‍ ആശങ്കപ്പെടേണ്ടതില്ല എന്നാണ് എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓപെകിന്റെ വാദം.

എണ്ണയുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരില്‍ ഒരാളായ ഇന്ത്യ വീപ്പക്ക് 39.89 ഡോളര്‍ നല്‍കുന്നുണ്ട്. ഇത് അന്തിമമായി തങ്ങള്‍ക്ക് ഗുണപ്രദമാകുമെന്നാണ് 13 എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപ്പെക്ക് പറയുന്നു. അമേരിക്കയില്‍ നിന്നുള്ള ഷെയ്ല്‍ ഗ്യാസിന്റെ ഉല്‍പാദനം മൂലമുണ്ടാകുന്ന വെല്ലുവിളിക്ക് ഇതു വഴി പതിയെ തിരിച്ചടി നല്‍കാമെന്ന് ഒപ്പെക്ക് കണക്കു കൂട്ടുന്നു.

എണ്ണ വിലക്കുറഞ്ഞതിനിടെയാണ് ഇന്ത്യയില്‍ എണ്ണക്കമ്പനികള്‍ പെട്രോള്‍ ഡീസല്‍ വില കൂട്ടിയത്. ഞായറാഴ്ച ഇന്ത്യയില്‍ പെട്രോളിന് ലിറ്ററിന് 36 പൈസയും ഡീസലിന് ലിറ്ററിന് 87 പൈസയും പൊതുമേഖലാ എണ്ണക്കമ്പനികള്‍ കൂട്ടിയത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ.ഒ.സി), ഭാരത് പെട്രോളിയം (ബി.പി.സി.എല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം (എച്ച്.പി.സി.എല്‍) എന്നിവ എല്ലാ മാസവും ഒന്നാം തിയതിയും 15ാം തീയതിയും പെട്രോള്‍, ഡീസല്‍ വിലപുനരവലോകനം ചെയ്യാറുണ്ട്.

അമേരിക്കയിലെ ഷെയില്‍ ഗ്യാസ് ഉല്‍പാദനം അസംസ്‌കൃത എണ്ണയുടെ വിലയിടിവിനെ തുടര്‍ന്നു പ്രതിസന്ധിയിലായെന്നാണു റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യം അമേരിക്കയിലെ എണ്ണ ഉല്‍പാദനം 96 ലക്ഷം വീപ്പയായിരുന്നു. ഇത് 91 ലക്ഷമായി ഇടിഞ്ഞു. (159 ലിറ്റര്‍ അസംസ്‌കൃത എണ്ണയാണ് ഒരു വീപ്പയില്‍). മാസങ്ങള്‍ക്കുള്ളില്‍ എണ്ണവില വീപ്പയ്ക്ക് 80 ഡോളര്‍ എന്ന നിരക്കിലെത്തുമെന്നായിരുന്നു സൗദിയുടെ പ്രതീക്ഷ.

എന്നാല്‍ പാരീസ് ഭീകരാക്രമണത്തെ തുടര്‍ന്ന് വീപ്പയ്ക്ക് 44 ഡോളര്‍ എന്ന നിലയില്‍ നിന്ന് വില ഇടിയുകയായിരുന്നു. ഒപ്പെക് രാജ്യങ്ങളുടെ പ്രതീക്ഷ പോലെ എണ്ണവില ഉടനെങ്ങും വീപ്പയ്ക്ക് 80 ഡോളര്‍ ആകില്ലെന്നാണ് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ നിഗമനം. എണ്ണവില ഇത്രയും കൂടണമെങ്കില്‍ അഞ്ച് വര്‍ഷം വേണ്ടിവരും. വിലക്കുറവില്‍ പിടിച്ചുനില്‍ക്കാന്‍ എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ വിപണിക്ക് ആവശ്യമുള്ളതിലും കൂടുതല്‍ അസംസ്‌കൃത എണ്ണ ഉല്‍പാദിപ്പിച്ചതും വിലയിടിവ് തുടരാന്‍ കാരണമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.