1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 17, 2015


ഓള്‍ഡ് ദുബായി എന്ന പേരില്‍ അറിയപ്പെടുന്ന ദെയ്‌റയിലെ അപ്പാര്‍ട്ട്‌മെന്റുകളുടെ വാടകയില്‍ വന്‍ വര്‍ദ്ധനവ്. സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും മറ്റും 18 ശതമാനം വര്‍ദ്ധനവ് ഉണ്ടായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലാണ് വാടകയ്ക്കും മറ്റും വര്‍ദ്ധനവുണ്ടായത്. ഏഷ്യന്‍ വംശജരായ ആളുകളാണ് ചെറിയ അപ്പാര്‍ട്ടുമെന്റുകളെയും മറ്റും ആശ്രയിക്കുന്നത്. ഇത്തരക്കാരുടെ പരിമിതികളുള്ള കുടുംബ ബജറ്റിനെ തകര്‍ക്കുന്നതാണ് ഇപ്പോളുണ്ടായിരിക്കുന്ന വാടക വര്‍ദ്ധനവ്.

ബര്‍ ദുബായിലെ സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റുകളുടെ വാടക നിരക്കില്‍ 8.3 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്. വാര്‍ഷിക വാടക 60,000 ദിര്‍ഹമായിരുന്നത് 65,000 ദിര്‍ഹമായി വര്‍ദ്ധിച്ചു. മൂന്ന് ബെഡ് റൂമുകളുള്ള അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് നല്‍കേണ്ട വാര്‍ഷിക വാടക 1,50,000 ദിര്‍ഹത്തില്‍ നിന്ന് 1,58,000 ദിര്‍ഹമായി ഉയര്‍ന്നു. 5.33 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഇതില്‍ രേഖപ്പെടുത്തിയത്.

അപ്പാര്‍ട്ട്‌മെന്റുകള്‍ വാടകയ്ക്ക് എടുത്തിരിക്കുന്ന ആളുകള്‍ അവിടെ തന്നെ തുടരാന്‍ ശ്രമിക്കുന്നതാണ് വാടക ഇത്തരത്തില്‍ ഉയരാന്‍ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തലുകള്‍. നിലവിലുള്ള അപ്പാര്‍ട്ട്‌മെന്റുകളല്ലാതെ പുതിയവ നിര്‍മ്മിക്കപ്പെടുന്നുമില്ല. ഈ സാഹചര്യത്തില്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ ഡിമാന്‍ഡ് വര്‍ദ്ധിക്കും. ഇതാണ് വീട്ടുടമകളെ വാടക വര്‍ദ്ധിപ്പിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.

ഓള്‍ഡ് ദുബായിയല്ലേ ഇവിടെ വാടക കുറവായിരിക്കും എന്ന തെറ്റിദ്ധാരണയോടെ നിരവധി ആളുകള്‍ ഇത്തരം മേഖലകളിലേക്ക് താമസത്തിന് എത്തുന്നതാണ് വാടക വര്‍ദ്ധനയ്ക്കുള്ള മറ്റൊരു കാരണം. അതേസമയം ദുബായ് മറീനയിലെ സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റുകളുടെ വിലയില്‍ പതിനെട്ട് ശതമാനവും ത്രീ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകളുടെ വിലയില്‍ പതിനാല് ശതമാനവും കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.