1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 18, 2016

സ്വന്തം ലേഖകന്‍: ഹൊറര്‍ ചിത്രമായ കണ്‍ജറിംഗ് കാണുന്നതിടെ തമിഴ്‌നാട്ടില്‍ വൃദ്ധന്‍ പേടിച്ചു മരിച്ചു. തമിഴ്‌നാട്ടിലെ തിരുവണ്ണാമല ജില്ലയില്‍ തിയേറ്ററില്‍ സിനിമ കണ്ടു കൊണ്ടിരുന്ന 65 കാരനാണ് കുഴഞ്ഞു വീണ് മരിച്ചത്. പ്രേത സിനിമയായ കണ്‍ജറിംഗ് ഇന്ത്യയില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്നതിനിടെയാണ് സംഭവം. മരിച്ചയാളുടെ പേരുവിവരങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. തിരുവണ്ണാമല ടൗണിലെ ബാലസുബ്രഹ്മണിയാര്‍ സിനിമാസിലാണ് കണ്‍ജറിംഗ്? 2 ഒരു സുഹൃത്തിന്റെ കൂടെ വൃദ്ധന്‍ കയറിയത്. ഇരുവരും ആന്ധ്രപ്രദേശ് സ്വദേശികളാണെന്ന് പൊലീസ് അറിയിച്ചു. സിനിമയുടെ അവസാന രംഗമെത്തിയപ്പോള്‍ വൃദ്ധന്‍ നെഞ്ചു വേദനയാണെന്ന് പറഞ്ഞുവെന്നും ഉടന്‍കുഴഞ്ഞു വീഴുകയായിരുന്നു എന്നുമാണ് പൊലീസിന് ലഭിച്ച വിവരം. വൃദ്ധനെ ഉടന്‍ തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവണ്ണാമല മെഡിക്കല്‍ കോളജിലേക്ക് മാറ്റാനായി നിര്‍ദ്ദേശിച്ചു. എന്നാല്‍ മൃതദേഹവുമായി സുഹൃത്തിനെ കാണാതാവുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. ഇയാളാരാണെന്നും സുഹൃത്തിനു വേണ്ടിയും പൊലീസ് അന്വേഷണം ആരംഭിച്ചു. കണ്‍ജറിംഗ് 2 ചിത്രത്തിന്റെ ട്രെയിലര്‍ കാണാം…

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.