1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2017

സ്വന്തം ലേഖകന്‍: വ്യാജ യോഗ്യത സര്‍ട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്യുന്നവരുടെ വലയില്‍ കുടുങ്ങരുതെന്ന മുന്നറിയിപ്പുമായി ഒമാന്‍ സര്‍ക്കാര്‍. ഒമാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയമാണ് തൊഴില്‍ കരാറില്‍ ഏര്‌പെടുന്നതിനു മുമ്പ് സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷ്!മ പരിശോധനക്ക് വിധേയമാക്കണമെന്ന് പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. യൂണിവേഴ്‌സിറ്റി ബിരുദങ്ങളും, സര്‍ട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷന്‍ സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന ഏജന്‍സികളുടെ പ്രവര്‍ത്തനം ഒമാനില്‍ വ്യാപകമായ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് തൊഴില്‍ നേടിയ നിരവധി സംഭവങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ വിവിധ ജോലിക്കായി അപേക്ഷയോടൊപ്പം സമര്‍പ്പിച്ച യോഗ്യതാ സര്‍ട്ടിഫിക്കറ്റ് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ വ്യാജമാണെന്ന് കണ്ടെത്തി പിടിക്കപ്പെട്ടിരുന്നു. നിലവിലില്ലാത്ത സര്‍വകലാശാലകളുടെയും സ്ഥാപനങ്ങളുടെയും പേരില്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതും പിടിക്കപ്പെട്ടിട്ടുണ്ട്.

വിദേശത്തു നിന്നും നേടിയ വിദ്യാഭ്യാസ യോഗ്യതയുടെ സാധുത ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കണമെന്ന് ഒമാന്‍ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഈ വിജ്ഞാപനം ഒമാന്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ബാധകമാണ്. രാജ്യത്തു തൊഴില്‍ നേടുവാന്‍ ശ്രമിക്കുന്നവര്‍ ഓണ്‍ലൈന്‍ വഴി സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.