1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 24, 2017

സ്വന്തം ലേഖകന്‍: ഒമാനിലെ സലാലയില്‍ രണ്ടു മലയാളികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. മുവാറ്റുപുഴ സ്വദേശികളായ മൂവാറ്റുപുഴ ആട്ടായം മുടവനാശ്ശേരില്‍ മുസ്തഫയുടെ മകന്‍ മുഹമ്മദ് (52), ഉറവക്കുഴി പുറ്റമറ്റത്തില്‍ നജീബ് (ബേബി 49) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒരാളെ ദാരീസിലെ താമസ സ്ഥലത്തും മറ്റൊരാളെ തൊട്ടടുത്ത കെട്ടിടത്തിന് താഴെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തത്തി അന്വേഷണം ആരംഭിച്ചു.

തലസ്ഥാനമായ മസ്‌കറ്റില്‍നിന്ന് ആയിരം കിലോമീറ്റര്‍ ദൂരെയാണ് ഒമാനിലെ കേരളം എന്നറിയപ്പെടുന്ന ദോഫാര്‍ ഗവര്‍ണറേറ്റിലെ സലാല.
ബിസിനസ് പങ്കാളികളായ ഇരുവരും ദാരീസില്‍ സ്വദേശിയുടെ വീടിന്റെ താഴെത്തെ നിലയിലായിരുന്നു താമസിച്ചിരുന്നത്. ഞായറാഴ്ച രാവിലെ വീടിനുപുറത്ത് വഴിയാത്രക്കാരിലൊരാളാണ് മുഹമ്മദിന്റെ മൃതദേഹം കണ്ടത്. പോലീസ് നടത്തിയ പരിശോധനയില്‍ മുറിക്കുള്ളില്‍ നജീബിന്റെ മൃതദേഹവും കണ്ടെത്തി. മുറിയില്‍ രക്തം ഉണ്ടായിരുന്നു. നജീബ് കുത്തേറ്റുമരിച്ച നിലയിലാണെന്നാണ് വിവരം.

തുംറൈത്തിലുള്ള മൂവാറ്റുപുഴ സ്വദേശിയുമായി ചേര്‍ന്ന് ക്രഷര്‍ യൂണിറ്റ് തുടങ്ങുന്നതിനാണ് ഇരുവരും സലാലയിലെത്തിയത്. ഒരുവര്‍ഷം മുമ്പ് നിര്‍മാണം ആരംഭിച്ച ക്രഷര്‍ യൂണിറ്റിന്റെ ട്രയല്‍ ശനിയാഴ്ച നടത്തിയിരുന്നു. രണ്ട് മാസം മുമ്പ് നാട്ടില്‍ വന്നുപോയ മുഹമ്മദ് 26ന് നാട്ടില്‍ വരാനിരിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി ടിക്കറ്റ് ഒ.കെ.യായ വിവരം ഭാര്യയെ വിളിച്ചറിയിച്ചിരുന്നു. ഇതിനു പിന്നാലെ ഞായറാഴ്ച ഉച്ചയോടെ എത്തിയത് മരണ വിവരമായിരുന്നു.

മൃതദേഹങ്ങള്‍ സലാല സുല്‍ത്താന്‍ ഖാബൂസ് ആസ്പത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.