1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 16, 2015

സ്വന്തം ലേഖകന്‍: ഒമാനില്‍ ഇനി മുതല്‍ സ്പോണ്‍സര്‍ ഇല്ലാതെ തന്നെ സന്ദര്‍ശക വിസ ലഭിക്കും. റോയല്‍ ഒമാന്‍ പൊലീസിന്റെ വെബ്സൈറ്റ് വഴിയാണ് വിസ ലഭിക്കുക. എന്നാല്‍, ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഇത്തരത്തില്‍ വിസ ലഭിക്കുന്നതിന് ചില നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും.

സ്പോണ്‍സറില്ലാതെ വിവിധ രാജ്യക്കാര്‍ക്ക് ഒമാന്‍ സന്ദര്‍ശിക്കാന്‍ ഓണ്‍ലൈന്‍ വഴി ടൂറിസ്റ്റ് വിസ നല്‍കുന്നതാണ് പുതിയ സംവിധാനം. റോയല്‍ ഒമാന്‍ പൊലീസിന്റെ വൈബ്സൈറ്റ് വഴിയാണ് വിസക്ക് അപേക്ഷിക്കേണ്ടത്.

വിസ ലഭിക്കുന്നതിനുള്ള ഫീസ് ക്രെഡിറ്റ് കാര്‍ഡ് വ!ഴി അടക്കാനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്ന് ഇമെയിലില്‍ ലഭിക്കുന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഒമാനിലെത്തി വിമാനത്താവളത്തില്‍ നിന്ന് വിസ അടിക്കാം.

എന്നാല്‍, ഒമാന്‍ എമിഗ്രേഷന്റെ ഗ്രൂപ്പ് വണ്‍ ലിസ്റ്റിലുള്ള രാജ്യങ്ങളിലെ പൗരന്‍മാരെ വിവാഹം ക!ഴിച്ച ഇന്ത്യക്കാര്‍ക്കും മക്കള്‍ ഈ രാജ്യങ്ങളിലെ പൗരന്‍മാരായ ഇന്ത്യക്കാര്‍ക്കും മാത്രമേ നിലവില്‍ ഈ സൗകര്യം ഉപയോഗിക്കാന്‍ കഴിയൂ എന്നതാണ് ഒരു പോരായ്മ.

മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ ഉയര്‍ന്ന തസ്തികകളില്‍ റെസിഡന്റ് വിസയുള്ള ഇന്ത്യക്കാര്‍ക്കും ഈ സംവിധാനം ഉപകാരപ്പെടുമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഇവര്‍ക്ക് നിലവില്‍ അതാത് രാജ്യാതിര്‍ത്തികളില്‍ ഓണ്‍ അറൈവല്‍ വിസ സൗകര്യം ലഭ്യമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.