1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 8, 2018

സ്വന്തം ലേഖകന്‍: മീ ടൂ കുരുക്കില്‍ കുരുങ്ങി എഴുത്തുകാരന്‍ ചേതന്‍ ഭഗതും; ചേതന്‍ അയച്ച വാട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്തുവിട്ട് യുവതി. ഒരു വനിതാ മാധ്യമപ്രവര്‍ത്തകയാണ് ചേതനെതിരേ ആരോപണം ഉന്നയിച്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. ചേതന്‍ അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടും യുവതി ട്വിറ്ററില്‍ പങ്കുവച്ചു.

ചേതന്‍ ഭഗത് പ്രണയാഭ്യര്‍ഥന നടത്തുന്നതും അതിന് യുവതി നല്‍കിയ മറുപടിയുമാണ് സ്‌ക്രീന്‍ ഷോട്ടിലുള്ളത്. പ്രണയാഭ്യര്‍ഥന നടത്തിയ എഴുത്തുകാരനോട് താങ്കള്‍ വിവാഹിതനാണെന്നും സാധാരണക്കാരനെപ്പോലെ പെരുമാറരുതെന്നും യുവതി ഓര്‍മിപ്പിക്കുന്നുണ്ടെങ്കിലും പിന്‍മാറാന്‍ ചേതന്‍ ഒരുക്കമല്ല. വിവാഹിതനാണെങ്കിലും ഏറെക്കാലത്തിനുശേഷമാണ് ഒരു സ്ത്രീ തന്നെ ആകര്‍ഷിക്കുന്നതെന്ന് ചേതന്‍ വാട്‌സ്ആപ്പ് ചാറ്റില്‍ പറയുന്നു.

സ്‌ക്രീന്‍ ഷോട്ട് ട്വിറ്ററില്‍ പങ്കുവച്ചതോടെ കുറ്റം സമ്മതിച്ച് മാപ്പ് അപേക്ഷയുമായി ചേതന്‍ രംഗത്തെത്തി. സ്‌ക്രീന്‍ഷോട്ടുകളും ആരോപണവും ശരിയാണെന്നും സൗഹൃദത്തെ തെറ്റിദ്ധരിച്ചു പോയപ്പോള്‍ സംഭവിച്ചതാണെന്നും ചേതന്‍ പറഞ്ഞു. തന്റെ ഭാര്യയോട് ഇക്കാര്യം ഇപ്പോള്‍ തുറന്നു പറഞ്ഞെന്നും അവരോട് മാപ്പ് ചോദിക്കുന്നുവെന്നും ചേതന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.