1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 14, 2015

ജോര്‍ജ് തോമസ്

മലയാളികളുടെ മനസ്സില്‍ എന്നും ഒരു സ്വപ്‌നമായി അവശേഷിക്കുന്ന കള്ളവും ചതിയും ഇല്ലാത്ത മാവേലി നാടിനെ വരവേല്‍ക്കുവാന്‍ ഓസ്‌ട്രേലിയയിലെ മലയാളി സംഘടനകള്‍ ഒരുങ്ങിക്കഴിഞ്ഞു. നാട്ടില്‍നിന്ന് താരങ്ങളെ ഇറക്കിയും പ്രവാസി കലാകാരന്മാരെ അണിനിരത്തിയും സംഘനടകള്‍ എല്ലാം തന്നെ സജീവം. തനതായ കേരളീയ കലാരൂപങ്ങള്‍ എല്ലാം അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു.

ഏഷ്യാനെറ്റ് സിനിമാല, ഐഡിയ സ്റ്റാര്‍ സിംഗര്‍ ടീമുകള്‍ ഓസ്‌ട്രേലിയയില്‍ എത്തിക്കഴിഞ്ഞു. ഓഗസ്റ്റ് 16ന് ഞായറാഴ്ച്ച വിപുലമായ പരിപാടികളോടെയാണ് മാവ് ന്റെ പരിപാടി അരങ്ങേറുക.

ക്രിക്കറ്റ്, വോളിബോള്‍, വടംവലി തുടങ്ങി ഓരോ സംഘടനകളും ഓരോ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. പെര്‍ത്തില്‍ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് എംഎപി ഭാരവാഹികള്‍ അറിയിച്ചു. 29ന് ഇന്ദ്രജിത്ത് ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ എത്തുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.