1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 24, 2015

വിവേക് കംഗത്ത്‌

ആലത്തൂര്‍: പ്രകൃതി ഓണനിലാവും ഓണപ്പൂക്കളുമായി പ്രകൃതിപോലും വിളവെടുപ്പുത്സവത്തിന് അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. ഇനി പഴമയുടെ ഓർമ്മകൾ ഉണർത്തി ഓണപ്പൂക്കലത്തിന്റെ കാലം. സമൃദ്ധിയുടെയും ആഘോഷത്തിന്റെയും ഉത്സവമായ ഓണത്തെ വരവേൽക്കാൻ, കേരളത്തിന്റെ നെല്ലറയായ പാലക്കാടിന്റെ ഹൃദയം തൊട്ടറിയുന്ന യുവ കൂട്ടായ്മ താരോദയ ഒരുങ്ങിക്കഴിഞ്ഞു. പുതിയങ്കം എന്ന നാട്ടിൻ പുറത്തെ നന്മയുള്ള ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് താരോദയ ആർ ട്സ് & സ്പോട്സ് ക്ലബ്. മറ്റു വർഷങ്ങളിലെ പോലെ തന്നെ, നാട്ടിലെ നന്മയുടെ കൂട്ടയ്മയുമായാനു താരോദയയുടെ ഇത്തവണത്തെയും ഓണാഘോഷം. മഴമാറി, മാനം തെളിഞ്ഞ്, പ്രകൃതിയാകെ പൂത്തുലഞ്ഞുനില്ക്കുമ്പോള് നമുക്കു ചുറ്റുമുള്ള പുഷ്പസുന്ദരിമാരും അണിഞ്ഞൊരുങ്ങും, ഈ പൂവിളിയുടെ അകമ്പടിയോടെയാണ് താരോദയ ഇത്തവണ ഓണാഘോഷത്തിന് മിഴിവേകുന്നത്.

ആഗസ്റ്റ് 28 തിരുവോണ നാളിൽ രാവിലെ 8 മണിക്ക് പുതിയങ്കം വേലകണ്ടം ആല്ത്തറയില്. ശ്രീ. പുതുക്കുളങ്ങര ഭഗവതിയുടെ മുന്പില് ഭദ്രദീപം കൊളുത്തി തിരുവോണാഘോഷ പരിപാടികള് ആരംഭിക്കും. തുടര്ന്ന് പൂക്കളമത്സരം, കുട്ടികള്ക്കും സ്ത്രീകള്ക്കുംമായുള്ള നാടന്‍ കായിക മത്സരങ്ങള്‍ പുരുഷന്മാരുടെ വടംവലി മത്സരം, ഓണക്കോടി വിതരണം (സാമ്പതികമായി പിന്നോക്കം നില്‍ക്കുന്ന വൃദ്ധ ജനങ്ങള്‍ക്ക്‌), പഠനോപകരണ വിതരണം (പഠനത്തില്‍ മുന്നിലും എന്നാല്‍ സാമ്പതികമായി പിന്നോക്കം നില്‍ക്കുന്നതുമായ വിദ്യാര്‍ത്ഥികള്‍ക്ക്‌, പുലികളി, ശിങ്കാരിമേളം എന്നിങ്ങനെ ഒട്ടനവധി കലാകായിക പരിപാടികള് ഉണ്ടായിരിക്കും സ്വര്‍ണനാണയംങ്ങള്‍ മുതല്‍ 60- ഓളം സമ്മാനങ്ങള്‍. മുൻവർഷങ്ങളിൽ നിന്നും വിഭിന്നമായി താരോദയ ഓണ്‍ലൈന്‍ ഫേസ്ബുക്ക് പൂക്കളമത്സരം സംഘടിപ്പിക്കുന്നു എന്നതാണ് ഈ വര്‍ഷത്തെ മറ്റൊരു പ്രത്യേകത.

ഉച്ചയ്ക്ക് 2.30 നോട് കൂടി 12- വയസ്സിന്‍റെ ശോഭയോടെ താരോദയത്തിന്റെ തിരുവോണഘോഷയാത്ര ആരംഭിക്കും. തിരുവോണഘോഷ യാത്ര വേളയില് ഒരുമയുടെയും സമാധാനത്തിന്റെയും മഹത്തായ സ്നേഹ സന്ദേശവുമായി മാവേലിമന്നനും സംഘവും അകമ്പടി സേവിക്കും. ഇതോടൊപ്പം നാട്ടിൻ പുറത്തിന്റെ നാടന് കലാരൂപങ്ങളുടെ മേളകാഴ്ച ഘോഷയാത്രക്ക് കൂടുതൽ ഭംഗി പകരും. മേളങ്ങളുടെ സ്വന്തം നാടെന്നറിയപ്പെടുന്ന നമ്മുടെ നാട്ടില് വാദ്യകമ്പടിയോടു കൂടിയുള്ള പുലികളി മറ്റൊരു പ്രധാന ആകർഷനമായിരിക്കും.

താരോദയ ഓണ്‍ലൈന്‍ ഫേസ്ബുക്ക് പൂക്കളമത്സരം വിജയിയെ കാത്തിരിക്കുന്നത് സ്വർണ്ണ നാണയമാണ്. അത്തം മുതൽ (19-08-2015) മുതല്‍ തിരുവോണം (28-08-2015) വരെ ആണ് മത്സരം. പങ്കെടുക്കാൻ താൽപര്യം ഉള്ളവർക്ക് ഒരു ദിവസം ഒരാള്ക്ക്് ഒരു പൂക്കള ഫോട്ടോ താരോദയയുടെ ഫേസ്ബുക്ക് പേജിൽ അപ്‌ലോഡ്‌ ചെയാം (10 ദിവസം 10 ഫോട്ടോസ് അപ്‌ലോഡ്‌ ചെയ്യാം).ഒന്നിലധികം ഫോട്ടോസ് ഒരു ദിവസം തന്നെ അപ്‌ലോഡ്‌ ചെയ്യാൻ പാടില്ല.

അപ്‌ലോഡ്‌ ചെയുന്ന ഫോട്ടോസ് നിങ്ങളുടെ ഫ്രണ്ട്സിന് ടാഗ് ചെയിതും ലൈക്‌ നേടാം. ഒരു ദിവസം പോസ്റ്റ്‌ ചെയിത ഫോട്ടോ വീണ്ടും അപ്‌ലോഡ്‌ ചെയ്യരുത്. പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് പൂക്കളത്തിന്റെ ചിത്രങ്ങൾ ഇമെയില്‍ ആയോ ഫേസ്ബുക്ക് മെസ്സേജ് ആയോ അയക്കാവുന്നതാണ്, അത് “ താരോദയ” ഇവന്‍റ് പേജില്‍ അപ്‌ലോഡ്‌ ചെയ്ത്‌ ലിങ്ക് നിങ്ങളുമായി ഷെയര്‍ ചെയ്യുന്നതാണ്‌.അതിലൂടെ നിങ്ങളുടെ സുഹൃത്തുക്കളുടെ ലൈക് നേടി വോട്ട്‌ നേടാം. പൂക്കളം ഫോട്ടോകള്‍ അയക്കുമ്പോള്‍ നിങ്ങളുടെ മുഴുവന്‍ പേരും ഫേസ്ബുക്ക് പ്രൊഫൈല്‍ ലിങ്കും മറക്കാതെ ഞങ്ങള്ക്ക്ട അയച്ചു തരുക. കൂടുതല്‍ ലൈക്‌ നേടുന്ന ആളെ വിജയിയായി തിരഞ്ഞെടുക്കും.

തിരുവോണാഘോഷപരിപാടികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക്.

വിവേക് – 09742565583, അമര്‍നാഥ് – 9895998281

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.