1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 21, 2015


ജോസഫ് കൊണേഷ്യസ്‌

തിരുവോണ പുലരിതന്‍ തിരുമുല്‍ കാഴ്ചവാങ്ങാന്‍, ലോക മലയാളിയുടെ തിരുമുറ്റം അണിഞ്ഞൊരുങ്ങിയിരിക്കെ യുക്കെ മലയാളികളുടെ ഓണ സമ്മാനമായി ഒരു ഓണ പാട്ട് .ഓർമ്മയിൽ ഒരോണം എന്ന ആൽബത്തിലെ ഐടിയ സ്റ്റാർ സിങ്ങർ ഫെയിം മേഘ സിജി മോൻ പാടിയ തുമ്പ പൂ.. എന്ന് തുടങ്ങുന്ന മഹോരമായ ഈ വിഡിയോ ഗാനം സംവിധാനം ചെയ്തിരിക്കുന്നത് സന്തോഷ്‌ മാത്യു ആണ് .ഈ ഓണ പാട്ടിന്റ്റെ രചന നിർവഹിച്ചിരിക്കുന്നത് യുക്കെ ക്കെ സീ എയുടെ അവതരണ ഗാനം ഉൾപ്പടെ നിരവധി ഗാനങ്ങൾ രചിച്ചിട്ടുള്ള യുക്കെയിലെ അറിയപ്പെടുന്ന ഗാന രചിയിതാവ് ഷാജി ചരമേൽ ആണ് .അതി മനോഹരമായി ഗാന ചിത്രീകരണവും സിനിമാട്ടോഗ്രാഫിയും നിർവ്വഹിച്ച സന്തോഷ്‌ മാത്യു തന്നെയാണ് ഗാനത്തിന്റ്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്..

യുക്കെയിലെ ഹാംഷയറിൽ താമസിക്കുന്ന വിന്നി ജോണ്‍ ,ബീന വിന്നി ദമ്പതികളുടെ മകളായ റോസ് വിന്നി എന്ന 16 വയസ്സുകാരിയാണ് ഈ ഓണം വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത് . പഠനത്തിൽ മികവു പുലർത്തുന്ന റോസ് വിന്നിക്ക് ജീ സീ എസ് റിസൽട്ട് വന്നപ്പോൾ ഡാൻസിനു എ ഗ്രേഡ് ലെഭിച്ചിട്ടുണ്ട് . ക്ലാസിക്കൽ നൃത്തത്തോടൊപ്പം ചിത്രരചനയും സ്കെച്ചിങ്ങും ഒക്കെ ജീവിതത്തിന്റ്റെ ഭാഗമാക്കി വളർന്നു വരുന്ന ഈ അനുഗ്രഹീത കലാകാരിക്ക്‌ യുക്കെയിൽ നടന്ന കലോത്സവങ്ങളിൽ നിരവധി സമ്മാനങ്ങൾ ലെഭിച്ചിട്ടുണ്ട് .പൂളിൽ നിന്നുള്ള ബിനോയ്‌ മാത്യു മിനി ബിനോയിയുടെ മകൾ നേഹ ബിനോയി, ജോസിന്റ്റെയും സാജി ജൊസിന്റ്റെയും മകൾ ആൻജോസ് ,കൂടാതെ സന്തോഷ്‌ മാത്യു ദീപാ സന്തോഷ്‌ ദമ്പതികളുടെ മകളായ അഞ്ജലി സന്തോഷ്‌ എന്നീ കൊച്ചു കുട്ടികളും ഈ വിഡിയോ ആൽബത്തിന്റ്റെ ഭാഗമാകുന്നു .ബോൻ മൌത്തിലും പരിസരത്തുമായി ആണ് ഈ വീഡിയോ ഗാനം പൂർണ്ണമായും ചിത്രീകരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.