1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 9, 2016

സ്വന്തം ലേഖകന്‍: തിരുവോണം വാമന ജയന്തിയാണെന്നും വാമനന്‍ കേരളത്തിന്റെ സ്വാതന്ത്ര സമര സേനാനിയെന്നും സംഘപരിവാര്‍ മുഖപത്രം കേസരി. തിരുവോണം വാമനാവതാര ദിനമാണെന്നും കേസരി ലേഖനത്തില്‍ പറയുന്നു. കേരളം ഭരിച്ച സാമ്രാജ്യത്വ ശക്തിയായ മഹാബലിയില്‍ നിന്നും കേരളത്തെ മോചിപ്പിച്ച സ്വാതന്ത്രസമര സേനാനിയാണ് വാമനനെന്ന പ്രസ്താവനയുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയും രംഗത്തെത്തി.

കുടവയറും കപ്പടാ മീശയുമായി ഓലക്കുട ചൂടി എത്തുന്ന മഹാബലിയാണ് ഓണത്തപ്പന്‍ എന്നാണ് പലരു ധരിച്ചിരിക്കുന്നതെന്നും എന്നാല്‍, വാമന മൂര്‍ത്തിയെയാണ് യഥാര്‍ഥത്തില്‍ ഓണത്തപ്പനായി പൂജിക്കുന്നതെന്നും പൂക്കളമിട്ട് മണ്ണുകൊണ്ട് തൃക്കാക്കരയപ്പനെ ഉണ്ടാക്കി അടനിവേദ്യം സമര്‍പ്പിക്കുന്നത് തൃക്കാക്കരയിലെ വാമന മൂര്‍ത്തിക്കാണെന്നും മഹാബലില്ലെന്നും കേസരി ലേഖനവും വാദിക്കുന്നു.

സത്യസന്ധനും നീതിമാനും ധര്‍മിഷ്ടനുമായ മഹാബലിയെ വാമനന്‍ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തില്ലെന്നും തന്റെ ഐശ്വര്യത്തില്‍ അല്‍പ്പം അഹങ്കരിച്ചുപോയ മഹാബലിയുടെ അഹങ്കാരത്തെ നീക്കി അനുഗ്രഹിക്കുകയാണ് വാമനന്‍ ചെയ്തതെന്നുമാണ് ആര്‍.എസ്.എസ് നിലപാട്. മഹാബലി കേരളം ഭരിച്ചിട്ടില്ലെന്നും മഹാബലിയുടെ സാമ്രാജ്യം ഉത്തരേന്ത്യയിലാണെന്നും കേസരി വിശദീകരിക്കുന്നു.

ഇതുമാത്രമല്ല, പരശുരാമാവതാരം വാമനാവതാരത്തിന് ശേഷമാണെന്നിരിക്കേ മഹാബലിയുടെ കാലത്ത് കേരളം ഉണ്ടായിട്ടേയില്ലെന്നും കേസരി വാദിച്ചിട്ടുണ്ട്. മഹാബലി പ്രജകളെ കാണാനെത്തുന്നു എന്നത് ജനങ്ങളെ ആകര്‍ഷിക്കാനുള്ള ഒരു കഥമാത്രമാണെന്നും മുഖപത്രത്തില്‍ പറയുന്നു.

അതേസമയം ഓണം വാമന ജയന്തിയാണെന്നും മഹാബലിയില്‍ നിന്ന് കേരളത്തെ മോചിപ്പിച്ച സ്വാതന്ത്ര്യ സമര സേനാനിയാണ് വാമനനെന്നുമുള്ള ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികലയുടെ പ്രസ്താവനക്കെതിരെ സമൂഹ മാധ്യമങ്ങളിലടക്കം രൂക്ഷമായ പ്രതികരണങ്ങളാണ് നടക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.