1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 22, 2017

സ്വന്തം ലേഖകന്‍: അഞ്ചിലൊന്ന് സ്ത്രീകളും സൈബര്‍ ലോകത്ത് പീഡനങ്ങള്‍ക്ക് ഇരയാകുന്നതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട്. എട്ട് പാശ്ചാത്യ രാജ്യങ്ങളിലെ 4000ത്തോളം സ്ത്രീകളിലായി നടത്തിയ സര്‍വേയിലൂടെയാണ് ഇത് കണ്ടെത്തിയത്. ലൈംഗിക അധിക്ഷേപങ്ങളുടെ ഇരകള്‍ ആണ് ഇതില്‍ കൂടുതല്‍പേരും. വംശീയ, ലൈംഗിക, സ്വവര്‍ഗപരമായ ഭീഷണികള്‍ നേരിട്ടതായി 60 ശതമാനം പേരും പങ്കുവെച്ചു.

സ്ത്രീകള്‍ക്കുനേരെ വിഷം വമിക്കുകയും അവരെ ഭയപ്പെടുത്തുകയും ചെയ്യുന്ന ലോകമായി ഇന്റര്‍നെറ്റ് മാറിയിരിക്കുന്നു. ഇത്തരം ഭീഷണികള്‍ ഇന്ന് സമൂഹ മാധ്യമങ്ങളില്‍ പതിവാണ്. സ്ത്രീകളെ ഉന്നമിട്ടുകൊണ്ടുള്ള ഓണ്‍ലൈന്‍ അതിക്രമങ്ങളുടെ പ്രത്യാഘാതങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ സര്‍വേയെന്ന് ആംനസ്റ്റിയുടെ സാങ്കേതിക മനുഷ്യാവകാശ വിഭാഗം ഗവേഷകയായ അസ്മിന ധോറിയ പറയുന്നു.

ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോയ സ്ത്രീകള്‍ പിന്നീട് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍തന്നെ ഭയപ്പെടുന്നു. പലരുടെയും സമ്മതമില്ലാതെ അവരുടെ ഫോട്ടോകളും സ്വകാര്യ വിവരങ്ങളും ഓണ്‍ലൈനുകളില്‍ പ്രചരിപ്പിക്കുന്നു. പ്രമുഖ സമൂഹ മാധ്യമങ്ങളായ ഫേസ്ബുക്കും ട്വിറ്ററും ഇത്തരം ചൂഷണങ്ങളെ ഇരകള്‍ക്ക് തൃപ്തികരമാവുന്ന രൂപത്തില്‍ കൈകാര്യം ചെയ്യുന്നില്ലെന്ന് സര്‍വേയില്‍ വെളിപ്പെട്ടതായും ധോറിയ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.