1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 26, 2015

സ്വന്തം ലേഖകന്‍: ഒരേ റാങ്കിന് ഒരേ പെന്‍ഷന്‍ പദ്ധതി, സര്‍ക്കാര്‍ വഴങ്ങുന്നു, പ്രഖ്യാപനം ഈ ആഴ്ച. അതേസമയം വിമുക്തഭടന്മാര്‍ സമരം കൂടുതല്‍ ശക്തമാക്കി. ഡല്‍ഹിയില്‍ നിരാഹാര സമരം നടത്തിവന്ന ഒരു വിമുക്തഭടനെക്കൂടി ചൊവ്വാഴ്ച ആസ്പത്രിയിലാക്കി.

രണ്ടുപേര്‍ കൂടി നിരാഹാര സമരം തുടങ്ങുകയും ചെയ്തു. ഇന്ത്യപാക് യുദ്ധത്തിന്റെ അമ്പതാം വാര്‍ഷികദിനമായ ആഗസ്ത് 28 ന് വിമുക്തഭടന്മാര്‍ക്കുള്ള പദ്ധതി പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. വാര്‍ഷികദിനച്ചടങ്ങുകള്‍ വിമുക്തഭടന്മാര്‍ ബഹിഷ്‌കരിക്കാന്‍ നീക്കം നടത്തിയിരുന്നു. ഇതൊഴിവാക്കുക കൂടി ലക്ഷ്യമിട്ട് പ്രധാനമന്ത്രിതന്നെ പ്രഖ്യാപനം നടത്തുമെന്നാണ് സൂചന.

പദ്ധതിക്കുവേണ്ടി വിമുക്തഭടന്മാര്‍ നടത്തുന്ന സമരം 73 ദിവസം പിന്നിട്ടു. ഡല്‍ഹി ജന്തര്‍മന്ദറില്‍ നടത്തുന്ന നിരാഹാര സമരം ഒമ്പതാം ദിവസം പിന്നിട്ടു. നിരാഹാരസമരം നടത്തിയ ഹവില്‍ദാര്‍(റിട്ട.) അശോക് സിങ് ചൗഹാന്റെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച ആസ്പത്രിയിലാക്കി. ഈ മാസം 16 മുതല്‍ നിരാഹാരം നടത്തുന്ന ഹവില്‍ദാര്‍ (റിട്ട) മേജര്‍ സിങ് വൈദ്യപരിശോധന നടത്താന്‍ തയ്യാറായിട്ടില്ല. മറ്റൊരു വിമുക്തഭടനെ കഴിഞ്ഞദിവസം ആസ്പത്രിയിലാക്കിയിരുന്നു.

മേജര്‍ (റിട്ട.) പ്യാര്‍ ചന്ദ്, നായിക് (റിട്ട.) ഉദ്യ സിങ് റാവത്ത് എന്നിവരാണ് ചൊവ്വാഴ്ച നിരാഹാരസമരത്തില്‍ പങ്കുചേര്‍ന്നത്. വിമുക്തഭടന്മാരുടെ മറ്റൊരു വിഭാഗമായ ‘വോയ്‌സ് ഓഫ് എക്‌സ് സര്‍വീസ്‌മെന്‍ സൊസൈറ്റി’യുടെ നേതൃത്വത്തില്‍ ജന്തര്‍മന്ദറില്‍ പ്രത്യേകം സമരം തുടങ്ങിയിട്ടുണ്ട്. ‘യൂണിയന്‍ ഫ്രണ്ട് ഓഫ് എക്‌സ് സര്‍വീസ്‌മെന്‍’ എന്ന മുഖ്യ സംഘടനയില്‍ ഓഫീസര്‍മാര്‍ മാത്രമേയുള്ളുവെന്ന് ആരോപിച്ചാണ് ഇവര്‍ സമരം തുടങ്ങിയത്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.