1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 21, 2018

സ്വന്തം ലേഖകന്‍: ഖത്തര്‍ രാജകുടുംബാംഗത്തെ കബളിപ്പിച്ച് കോടികള്‍ തട്ടിയ കൊടുങ്ങല്ലൂര്‍ സ്വദേശി പിടിയില്‍. സുരേഷ മേനോണ്‍ എന്നയാളാണ് അറസ്റ്റിലായത്. ഖത്തര്‍ രാജാവിന്റെ ചിത്രം സ്വര്‍ണം പൂശി വരയ്ക്കാന്‍ ജെറോം നെപ്പോളിന്‍ എന്ന അമേരിക്കന്‍ കമ്പനിയെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും അഡ്വാന്‍സ് തുകയായി അഞ്ചു കോടി 20 ലക്ഷം രൂപ ഉടന്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് ഖത്തര്‍ മ്യൂസിയം വകുപ്പിന്റെ ഇമെയിലിലേക്ക് വ്യാജ സന്ദേശമയച്ചായിരുന്നു തട്ടിപ്പ്. 

പണം കൈമാറിയെങ്കിലും ഇതു തട്ടിപ്പായിരുന്നെന്ന് പിന്നീട് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സുനില്‍ പിടിയിലായത്. രാജകുടുംബത്തിന്റെ പേരിലുള്ള സന്ദേശമായതിനാല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഖത്തര്‍ മ്യൂസിയത്തിലെ ധനകാര്യ ഉദ്യോഗസ്ഥന്‍ മെയിലില്‍ പറഞ്ഞ അക്കൗണ്ടിലേക്കു പണം കൈമാറി. പിന്നീട് അമേരിക്കന്‍ കമ്പനിയുമായി ഇമെയില്‍ മുഖേന ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. അങ്ങനെയാണ് സംഗതി തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്.

ഖത്തര്‍ ഐടി വകുപ്പിലെ മലയാളി ഉദ്യോഗസ്ഥര്‍ കൊടുങ്ങല്ലൂരിലെത്തി പൊലീസിന് പരാതി നല്‍കി. എസ്ബിഐയുടെ കൊടുങ്ങല്ലൂര്‍ നോര്‍ത്ത് ബ്രാഞ്ച് അക്കൗണ്ട് വഴിയാണ് തട്ടിപ്പെന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. പ്രതിയുടെ വീടിന്റെ പേരായ ‘ആര്‍ദ്ര’ എന്ന പേരിലായിരുന്നു ഇവിടെ അക്കൗണ്ട് തുടങ്ങിയത്. നേരത്തെ ഈ അക്കൗണ്ട് പൊലീസ് ഇടപെട്ട് മരവിപ്പിച്ചിരുന്നു.

കൊടുങ്ങല്ലൂര്‍ സ്വദേശിയായ സുനില്‍മേനോന്‍ ദീര്‍ഘകാലം ഖത്തറിലായിരുന്നു. ഖത്തറില്‍ ഇയാള്‍ക്ക് നിരവധി സുഹൃത്തുക്കളുണ്ട്. ഇവരില്‍ ചിലരുടെ സഹായത്തോടെ ഖത്തര്‍ മ്യൂസിയത്തിലെ ഉദ്യോഗസ്ഥരുടെ ഇമെയില്‍ വിലാസം കണ്ടുപിടിച്ചു. ഖത്തര്‍ രാജകുടുംബത്തിന്റെ വിലാസവും കണ്ടെത്തി. പിന്നെ, ജെറോം നെപ്പോളിയന്‍ എന്ന പേരില്‍ ഒരു വ്യാജ ഇമെയില്‍ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.