1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 20, 2016

സ്വന്തം ലേഖകന്‍: കേരളത്തില്‍ ഓണത്തിന് മദ്യ വില്‍പ്പന ഓണ്‍ലൈനാക്കാന്‍ കണ്‍സ്യൂമര്‍ ഫെഡ്. ഓണത്തിന് മദ്യവില്‍പ്പന കൂട്ടാനും ഓണ്‍ലൈന്‍ വഴി വില്‍പ്പന സംവിധാനം ആരംഭിക്കാനുമാണ് നീക്കം. മൂന്ന് ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

പരസ്യമായി മദ്യം വാങ്ങുന്നത് അപമാനമായി കരുതുന്നവരെയും ക്യൂ നിന്ന് മദ്യം വാങ്ങാന്‍ മടിയുള്ളവരേയും ഉദ്ദേശിച്ച് നടപ്പാക്കുന്ന പദ്ധതിയിലൂടെ മുന്തിയ തരം മദ്യമായിരിക്കും വില്‍പ്പന നടത്തുക. 59 ഇനം മദ്യം ഈ രീതിയില്‍ വില്‍പ്പന നടത്തും. കണ്‍സ്യൂമര്‍ഫെഡിന്റെ 363 ഔട്ട്‌ലെറ്റുകള്‍ വഴിയാകും വില്‍പ്പന.

പ്രത്യേകമായി ഒരുക്കുന്ന ഓണ്‍ലൈന്‍ കൗണ്ടറില്‍ ചെന്നാല്‍ മദ്യം ലഭിക്കുന്ന രീതിയിലായിരിക്കും പദ്ധതി നടപ്പാക്കുക. പ്രത്യേകമായി ഒരുക്കുന്ന ഓണ്‍ലൈന്‍ കൗണ്ടറില്‍ ചെന്നാല്‍ മദ്യം ലഭിക്കുന്ന രീതിയില്‍ കേന്ദ്രങ്ങളില്‍ പ്രത്യേക കൗണ്ടര്‍ തുറക്കും. ഓണത്തിന് തുടങ്ങൂന്ന പദ്ധതി സ്ഥിരം സംവിധാനമാക്കാനാണ് ഉദ്ദേശം.

നേരത്തേ ബീവറേജസിലെ ക്യൂ ഒഴിവാക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റ് വഴി മദ്യം വില്‍പ്പന നടത്തുന്ന പദ്ധതിയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. നിലവിലെ മദ്യനയം തിരുത്തണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി ടൂറിസം മന്ത്രിയും വ്യക്തമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.