1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2012

പ്രത്യേക ലേഖകന്‍

യു കെ യിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മയുടെ ദേശീയ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പു യുക്മയുടെ പ്രവര്‍ത്തന കലണ്ടര്‍ പ്രകാരം ജൂലൈ 8 ന് നടക്കും.ഇപ്പോഴത്തെ ഭരണസമിതിയുടെ കാലാവധിയായ ഒരു വര്‍ഷം ജൂലൈ മാസത്തില്‍ പൂര്‍ത്തിയാവുകയാണ്.2009 -ല്‍ ഭരണത്തിലേറിയ ആദ്യ ഭരണസമിതിയുടെ കാലാവധി രണ്ടു വര്‍ഷം ആയിരുന്നെന്നുവെങ്കിലും 2011 ജൂലൈ മാസത്തില്‍ ചേര്‍ന്ന യുക്മ പൊതുയോഗം കാലാവധി ഒരു വര്‍ഷമാക്കി ചുരുക്കുകയായിരുന്നു.ഇപ്രകാരം സംഘടനയുടെ ഭരണഘടനാ പ്രകാരം ജൂലൈ മാസത്തില്‍ തിരഞ്ഞെടുപ്പ് നടത്തുക അനിവാര്യമായതിനാല്‍ ഇപ്പോഴത്തെ ഭരണസമിതി ഏവരുടെയും അഭിപ്രായങ്ങള്‍ മാനിച്ച് മുന്‍കൂട്ടി നിശ്ചയിച്ച തീയതിയാണ് ജൂലൈ 8 .

ഒരു സംഘടന എന്ന നിലയില്‍ കെട്ടുറപ്പിലും ജനസമ്മിതിയിലും ഏറെ മുന്നേറിയ നാളുകള്‍ ആയിരുന്നു യുക്മയെ സംബന്ധിച്ചിടത്തോളം ഇക്കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍.മാര്‍ഗരേഖ പ്രകാരം നിശ്ചയിച്ച പ്രവര്‍ത്തനനങ്ങള്‍ ഏകോപിക്കുന്നതില്‍ ഏറെ പാളിച്ചകള്‍ ഉണ്ടായെങ്കിലും യുക്മയുടെ പ്രസക്തിയെക്കുറിച്ച് മലയാളി സംഘടനകളെ ബോധ്യപ്പെടുത്താനും കൂടുതല്‍ അംഗ അസോസിയേഷനുകളെചേര്‍ത്ത് മാതൃ സംഘടനയെ ബലപ്പെടുത്തുവാനും കഴിഞ്ഞിരുന്നു.റീജിയന്‍ തലത്തില്‍ സംഘടന കൂടുതല്‍ ശക്തിപ്പെട്ടതും നാഷണല്‍ കമ്മിറ്റിയിലെ ഒരു പറ്റം അംഗങ്ങളുടെ നിശ്ചയദാര്‍ട്യവുമാണ് ഈ നേട്ടത്തിന് പിന്നില്‍.ആദ്യ കാലങ്ങളില്‍ സംഘടനയോട് മുഖം തിരിച്ച് നിന്ന പാല സംഘടനകളെയും ഈ ഭരണസമിതിയുടെ കാലയളവില്‍ യുക്മയില്‍ ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നു.മിഡ്ലാണ്ട്സ് റീജിയന്റെയം നോര്‍ത്ത് വെസ്റ്റ് റീജിയന്‍റെയും നേട്ടങ്ങള്‍ പ്രത്യേകം എടുത്തു പറയേണ്ടതാണ്.

യുക്മയുടെ അനിവാര്യത യു കെ മലയാളികള്‍ മനസിലാക്കിയെങ്കിലും ദേശീയ നേതൃത്വത്തിലെ ചിലരുടെ പ്രവര്‍ത്തന ശൈലിയില്‍ അംഗ അസോസിയേഷനുകളും ഭാരവാഹികളും തൃപ്തരല്ല.ഭരണസമിതിയുടെ കാലാവധി തീരാന്‍ കഷ്ട്ടി ഒന്നരമാസം മാത്രം ബാക്കി നില്‍ക്കെ സംഘടനയുടെ പ്രവര്‍ത്തന കലണ്ടറിലെ നല്ലൊരു ഭാഗം കാര്യങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതില്‍ ദേശീയ നേതൃത്വത്തിലെ പലര്‍ക്കും നിരാശയുണ്ട്.വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ മാത്രം പ്രാഗത്ഭ്യമുള്ള ചില നേതാക്കന്മാരുടെ ഏകാധിപത്യ പ്രവണത മൂലം നാഷണല്‍ കമ്മിറ്റിയിലെ പലര്‍ക്കും വേണ്ടത്ര പ്രവര്‍ത്തന സ്വാതന്ത്യം ലഭിച്ചില്ലെന്നും നാഷണല്‍ കമ്മിറ്റിയിയിലെ പല ഭാരവാഹികളും യുക്മ തീരുമാനങ്ങള്‍ അറിഞ്ഞത് മാധ്യമങ്ങളില്‍ കൂടെയായിരുന്നുവെന്നുമുള്ള ആക്ഷേപങ്ങള്‍ നിലവിലുണ്ട്.വേണ്ടത്ര മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കാത്തതിനാല്‍ പല റീജിയണല്‍ കമ്മിറ്റികളും നിര്‍ജീവമായിരുന്നു.യു കെയിലെ മലയാളി സംഘടനകളെ വിശ്വാസത്തില്‍ എടുക്കാന്‍ കഴിഞ്ഞുവെങ്കിലും ഒരു പ്രവാസി മലയാളി സംഘടന എന്ന നിലയില്‍ പറയത്തക്ക ഒരു പ്രവര്‍ത്തനനേട്ടവും ഉണ്ടാക്കാന്‍ യുക്മയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

ഇതോടെ കൂടുതല്‍ കരുത്തുറ്റ ദേശീയ നേതൃത്വം യുക്മയ്ക്ക് ഉണ്ടാവണമെന്ന ആവശ്യം മലയാളി സംഘടനകളില്‍ നിന്നും ഉയരുകയാണ്.യു കെയിലെയും ഇന്ത്യയിലെയും രാഷ്ട്രീയ സാമൂഹിക തലങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്ന നേത്രുത്വ ഗുണവും ബന്ധങ്ങളുമുള്ള വ്യക്തികള്‍ ആയിരിക്കണം യുക്മയുടെ ദേശീയ നേതൃത്വത്തിലേക്ക് കടന്നു വരേണ്ടത്.പ്രസംഗത്തില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കുവാനുള്ള ഇച്ചാശക്തി നേതാക്കള്‍ക്ക് ഉണ്ടാവണം.കേരളത്തിലെയും യു കെയിലെയും വിവിധ സന്ഘടനകളില്‍ പ്രവര്‍ത്തിച്ചു കഴിവ് തെളിയിച്ച പല വ്യക്തികളും യു കെയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടെങ്കിലും യുക്മയുടെ സ്വീകാര്യത എത്ര മാത്രം ഉണ്ടാവുമെന്നറിയാത്തതിനാല്‍ മുന്നോട്ട് വരാന്‍ മടിച്ചു നില്‍ക്കുകയാണ്.ഈ വരുന്ന ജൂലൈയില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രാദേശിക സംഘടകളെ പ്രതിനിധീകരിച്ചു കഴിവുറ്റ പ്രതിനിധികള്‍ യുക്മയുടെ നേതൃത്വത്തിലേക്ക് കടന്നു വരുമെന്നാണ് യു കെയിലെ മലയാളി സമൂഹം പ്രതീക്ഷിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.