1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 13, 2019

സ്വന്തം ലേഖകൻ: കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരെ പിടികൂടാനായി സംസ്ഥാന വ്യാപകമാകെ പൊലീസിന്‍റെ റെയ്ഡ്. ഓപ്പറേഷന്‍ പിഹണ്ട് എന്ന പേരിലാണ് റെയ്‍ഡ് നടക്കുന്നത്. റെയ്ഡില്‍ മൂന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരടക്കം 12 പേര്‍ അറസ്റ്റിലായി.

126 വ്യക്തികളെയും വിവിധ വാട്സ് ആപ്പ് ഗ്രൂപ്പുകളെയും കേന്ദ്രീകരിച്ചായിരുന്നു റെയ്‍ഡ്. 21 സ്ഥലങ്ങളിലായി നടത്തിയ റെയ്‍ഡില്‍ പ്രായപൂര്‍ത്തിയാവാത്ത ഒരാളടക്കം 12 പേര്‍ പിടിയിലായി.

തിരുവനന്തപുരത്ത് കരിപ്പൂര്‍ സ്വദേശി ബിജു പ്രസാദ്, പുല്ലുമ്പാറ സ്വദേശി മുഹമ്മദ് ഫഹദ് എന്നിവരാണ് പിടിയിലായത്. പത്തനംതിട്ട ജില്ലയില്‍ ശ്രീജേഷ്, സുജിത് എന്നിവര്‍ അറസ്റ്റിലായി. അനൂപ്, രാഹുല്‍ ഗോപി എന്നിവരാണ് എറണാകുളത്ത് നിന്ന് പിടിയിലായത്. പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നായി ഓരോരുത്തരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ പിടിയിലായ ജിഷ്ണു, രമിത്, ലിജേഷ് എന്നിവര്‍ ഡി.വൈ.എഫ്.ഐ യുടെ സജീവ പ്രവര്‍ത്തകരാണ്. ഡി.വൈ.എഫ്.ഐ യുടെ പാനൂര്‍ സൌത്ത് മേഖല പ്രസിഡന്‍റാണ് ജിഷ്ണു.

പിടിയിലായവരില്‍ നിന്ന് ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍, മോഡം, മെമ്മറി കാര്‍ഡ്, ഹാര്‍ഡ് ഡിസ്ക് എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. കുട്ടികളുടെ നഗ്നദൃശ്യം പ്രചരിപ്പിക്കുന്ന നിരവധി വാട്സ്ആപ്പ് ഗ്രൂപ്പുകളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. സൈബര്‍ ഡോമിന്‍റെ നോഡല്‍ ഓഫീസറായ എഡിജിപി മനോജ് എബ്രഹാമിന്‍റെ നിര്‍ദേശപ്രകാരമാണ് ഓപ്പറേഷന്‍ പിഹണ്ട് നടന്നുവരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.