1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 27, 2015

മൃഗശാലയില്‍ എത്തിയ ഗര്‍ഭിണിയുടെ നിറവയറില്‍ ആള്‍ക്കുരങ്ങ് ചുംബിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇംഗ്ലണ്ടിലെ കോള്‍ച്ചെസ്റ്റര്‍ മൃഗശാലയാണ് ഈ അപൂര്‍വ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചത്.

മുപ്പത്തിയേഴുകാരിയായ മെയ്‌സ് നൈറ്റും ഭര്‍ത്താവും ഈ മാസം 13നാണ് മൃഗശാല സന്ദര്‍ശിച്ചത്. കണ്ണാടി കൂട്ടില്‍ കിടക്കുകയായിരുന്ന മനുഷ്യക്കുരങ്ങിനെ കണ്ടതോടെ മെയ്‌സ് അടുത്തേക്ക് ചെന്നു. കൂടിന് മുന്നില്‍ നില്‍ക്കുന്നതിനിടെ കുരങ്ങ്, മെയ്‌സ് നിന്ന് ഭാഗത്തെത്തുകയും കണ്ണാടിയിലൂടെ സ്ത്രീയുടെ നിറവയറില്‍ ചുംബിക്കുകയുമായിരുന്നു. ഭര്‍ത്താവ് ഈ ദൃശ്യം മൊബൈലില്‍ പകര്‍ത്തി യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തു. പിന്നീട് ഇതില്‍നിന്ന് പകര്‍ത്തിയ സ്‌ക്രീന്‍ഷോട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.