1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2018

സ്വന്തം ലേഖകന്‍: വീണ്ടും ഒരു അഡാര്‍ കണ്ണിറുക്കല്‍! വൈറലായ പ്രിയയുടെ കണ്ണിറുക്കലുമായി അഡാര്‍ ലൗവിന്റെ പുതിയ ടീസറെത്തി. സോഷ്യല്‍ മീഡിയയില്‍ ഒറ്റ ദിവസം കൊണ്ട് ഹിറ്റായ മാണിക്യ മലരായ പൂവിയെന്ന ഗാനത്തിന് ശേഷം അഡാര്‍ ലവിന്റെ പ്രണയദിന സ്‌പെഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. പാട്ടിലെ പോലെ തന്നെ പ്രിയ പ്രകാശ് വാര്യരാണ് ടീസറിലും ശ്രദ്ധാകേന്ദ്രമായത്. ഷാന്‍ റഹ്മാനാണ് ടീസര്‍ സമര്‍പ്പിച്ചിരുക്കുന്നത്.

ഹാപ്പി വെഡ്ഡിംഗ്‌സ്, ചങ്ക്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് അഡാര്‍ ലവ്. ഒരു കൂട്ടം പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഔസേപ്പച്ചന്‍ മൂവി ഹൌസിന്റെ ബാനറില്‍ ഔസേപ്പച്ചന്‍ വാളക്കുളി അഡാര്‍ ലവിന്റെ നിര്‍മ്മാണം. നര്‍മ്മത്തിനും പ്രണയത്തിനും പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ കഥയാണ് പറയുന്നത്.

ചിത്രത്തിലെ ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളിലാണ് വൈറലായത്. സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ പഴയ മാപ്പിളപ്പാട്ടിനെ പുതിയ രീതിയിലേക്ക് മാറ്റി കൈയ്യടി വാങ്ങി. ഒപ്പം ഗാനരംഗത്ത് അഭിനയിച്ച പുതുമുഖങ്ങളും. നായികമാരില്‍ ഒരാളായ പ്രിയ വാര്യര്‍ എന്ന പെണ്‍കുട്ടിയാണ് ഇതിനോടകം എല്ലാവരുടേയും പ്രിയങ്കരിയായി മാറിയത്. തൃശൂര്‍ വിമല കോളേജില്‍ ബി കോം ഫസ്റ്റ് ഇയര്‍ വിദ്യാര്‍ത്ഥിയാണ് പ്രിയ.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.