1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 23, 2019

സ്വന്തം ലേഖകന്‍: ഓസ്‌കര്‍ തരംഗത്തിന് തുടക്കമിട്ട് 2019 ലെ അക്കാദമി പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദേശ പട്ടിക പുറത്തുവിട്ടു; നോമിനേഷനുകള്‍ വാരിക്കൂട്ടി റോമയും സംവിധായകന്‍ അല്‍ഫോന്‍സോ ക്യൂറോണും; മികച്ച നടിക്കുള്ള നാമനിര്‍ദേശ പട്ടികയില്‍ പോപ്പ് താരം ലേഡി ഗാഗ. 91 മത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദേശപട്ടിക പ്രഖ്യാപിച്ചപ്പോള്‍ റോമ, ദ ഫേവറിറ്റ് എന്നീ ചിത്രങ്ങളാണ് ഇക്കുറി കൂടുതല്‍ നാമനിര്‍ദേശം സ്വന്തമാക്കിയിരിക്കുന്നത്.

പത്ത് വീതം നാമനിര്‍ദേശങ്ങള്‍ ഇരുചിത്രങ്ങളും നേടി. ‘എ സ്റ്റാര്‍ ഇസ് ബോണ്‍’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന്റെ ബലത്തില്‍ പ്രശസ്ത പോപ്പ് താരം ലേഡി ഗാഗ ഇക്കുറി മികച്ച നടിക്കുള്ള നാമനിര്‍ദേശ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഹോളിവുഡ് നടന്‍മാരായ ക്രിസ്റ്റ്യന്‍ ബെയില്‍, ബ്രാഡ്‌ലി കൂപ്പര്‍ എന്നിവര്‍ മികച്ച നടനുള്ള പട്ടികയിലുണ്ട്.

ഏറെ നിരൂപകപ്രശംസ നേടിയ നെറ്റ്ഫ്‌ലിക്‌സ് ചിത്രം ‘റോമ’ നോമിനേഷനുകള്‍ വാരിക്കൂട്ടിയപ്പോള്‍ അത് ചരിത്രമായി. ഒരു വെബ് സ്ട്രീമിംഗ് പ്ലാറ്റ് ഫോമിലെ ചിത്രം മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ നോമിനേഷന്‍ സ്വന്തമാക്കുന്നത് ചരിത്രത്തില്‍ ആദ്യമാണ്. മികച്ച സംവിധായകനും മികച്ച ക്യാമറാമാനുമുള്ള നോമിനേഷന്‍ ഒരേ ചിത്രത്തിനുതന്നെ സ്വന്തമാക്കി റോമയുടെ സംവിധായകന്‍ അല്‍ഫോണ്‍സോ ക്യൂറോണും ചരിത്രം കുറിച്ചു.

മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരത്തിനായി നാമനിര്‍ദേശം ലഭിച്ച ചിത്രങ്ങള്‍

ബ്ലാക്ക് പാന്തര്‍
ബ്ലാക്ക് ലെന്‍സ്മാന്‍
ബൊഹ്മീയന്‍ റാപ്‌സഡി
ദ ഫേവറേറ്റ്
ഗ്രീന്‍ബുക്ക്
എ സ്റ്റാര്‍ ഇസ് ബോണ്‍
വൈസ്
റോമ

മികച്ച സംവിധായകന്‍

ആദം മക്കെ (വൈസ്)
യോര്‍ഗോസ് ലാന്തിമോസ് (ദ ഫേവററ്റ്)
അല്‍ഫോണ്‍സോ കുറോണ്‍ (റോമ)
സ്‌പൈര്‍ ലീ (ബ്ലാക്കലന്‍സ്മാന്‍)
പവെല്‍ പൗളികോവ്‌സ്‌കി (കോള്‍ഡ് വാര്‍)

മികച്ച നടി

ലേഡി ഗാഗ (എ സ്റ്റാര്‍ ഇസ് ബോണ്‍)
ഗ്ലെന്‍ ക്ലോസ് (ദ വൈഫ്)
ഒലീവിയ കോള്‍മാന്‍ (ദ ഫേവറേറ്റ്)
മെലീസ മെക്കാര്‍ത്ത (കാന്‍ യു എവെര്‍ ഫോര്‍ഗീവ് മീ)
യാലിറ്റ്‌സ അപരീസിയോ (റോമ)

മികച്ച നടന്‍

ക്രിസ്റ്റിയന്‍ ബെയല്‍ (വൈസ്)
റാമി മാലെക് (ബൊഹ്മീയന്‍ റാപ്‌സഡി )
വിഗ്ഗോ മോര്‍ടെന്‍സണ്‍ (ഗ്രീന്‍ ബുക്ക്)
ബ്രാഡ്‌ലി കൂപ്പര്‍ ( എ സ്റ്റാര്‍ ഈസ് ബോണ്‍)
വില്ലെ ഡോഫോ (അറ്റ് എറ്റേണിറ്റീസ് ഗേറ്റ്)

മികച്ച വിദേശ ഭാഷാ ചിത്രം

കോള്‍ഡ് വാര്‍ പോളണ്ട്
കാപ്പര്‍നോം ലെബനന്‍
ഷോപ്ലിഫ്‌റ്റേഴ്‌സ് ജപ്പാന്‍
റോമ മെക്‌സികോ
നെവര്‍ ലുക്ക് എവേ ജര്‍മനി

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.