1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 7, 2015

ബീച്ച് ഉള്‍പ്പെടെയുള്ള പൊതു സ്ഥലങ്ങളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് നിയമലംഘനം നടത്തുന്ന ആളുകളുടെ എണ്ണത്തില്‍ വര്‍ദ്ധന. വാഹനങ്ങളുടെ ഓവര്‍ സ്പീഡ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ചെയ്യുന്ന നിയമലംഘനം ഔട്ട്‌ഡോര്‍ സെക്‌സാണെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന സര്‍വേ ഫലം സൂചിപ്പിക്കുന്നു.

ശരാശരി ബ്രീട്ടീഷുകാര്‍ ഇത്തരത്തില്‍ വര്‍ഷം 17 തവണ നിയമലംഘനം നടത്തുന്നുവെന്നാണ്‌സര്‍വെയില്‍ പറയുന്നത്. 2,000 പേരില്‍ നടത്തിയ സര്‍വെയില്‍ 43 ശതമാനവും പൊതുസ്ഥലത്ത് സെക്‌സില്‍ ഏര്‍പ്പെട്ടവരാണ്. എന്നാല്‍ പകുതി പേര്‍ക്കും അത് നിയമലംഘനമെന്ന് അറിയില്ലായിരുന്നു. സ്ഥിരമായി പരസ്യമായി സെക്‌സിലേര്‍പ്പെടുന്നവരാണ് പ്രതികരിച്ചതില്‍ എട്ട് ശതമാനം. ഇവരില്‍ മൂന്ന് ശതമാനം എല്ലാ ആഴ്ചയും ഇത് ആവര്‍ത്തിക്കുന്നു. നിയമലംഘനമാണെങ്കിലും പരസ്യമായി സെക്‌സില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നവരാണ് 24 ശതമാനം പേര്‍!

അമിതവേഗതയാണ് ബ്രിട്ടീഷുകാര്‍ സാധാരണ ചെയ്യുന്ന കുറ്റകൃത്യം. ഒരു തവണയെങ്കിലും അമിതവേഗതയില്‍ വാഹനമോടിച്ചിട്ടുണ്ട് എന്ന് 62 ശതമാനം പേര്‍ പ്രതികരിച്ചു. പൊതുസ്ഥലത്ത് ചവറ് ഇടുക, അനധികൃത ഡൗണ്‍ലോഡിംഗ് തുടങ്ങിയവയാണ് ബ്രിട്ടീഷുകാര്‍ കൂടുതലായി ചെയ്യുന്ന മറ്റ് നിയമലംഘനങ്ങള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.