1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 22, 2019

സ്വന്തം ലേഖകന്‍: ഭിക്ഷയെടുത്ത് കിട്ടിയ സമ്പാദ്യമായ 6.61 ലക്ഷം രൂപ മുഴുവന്‍ പുല്‍വാമയില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ്. സൈനികര്‍ക്ക് നല്‍കി വൃദ്ധ. പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ജവാന്‍മാരുടെ കുടുംബത്തിനായി ഭിക്ഷാടക നല്‍കിയത് 6.61 ലക്ഷം രൂപ. രാജസ്ഥാനിലെ അജ്മീറിലെ തെരുവില്‍ ഭിക്ഷ എടുത്തിരുന്ന നന്ദിനി എന്ന സ്ത്രീയാണ് ഭിക്ഷയിലൂടെ സമ്പാദിച്ച 6.61 ലക്ഷം രൂപ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങള്‍ക്കാണ് നല്‍കിയത്.

എന്നാല്‍ നന്ദിനി ഇപ്പോള്‍ ജീവനോടെ ഇല്ല. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മാസത്തില്‍ രോഗബാധിതയായി ഇവര്‍ മരണപെട്ടു. രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ഇവരുടെ ആഗ്രഹം മാനിച്ചാണ് പണത്തിന്റെ അവകാശികളായി നന്ദിനി നിശ്ചയിച്ചിരുന്ന രണ്ടു പേര്‍ പണം ജവാന്മാര്‍ക്കായി നല്‍കിയത്. അജ്മീറിലെ ഒരു ക്ഷേത്രത്തിന് മുന്നിലായിരുന്നു നന്ദിനി ഭിക്ഷ യാചിച്ചിരുന്നത്.

ഇവിടെ നിന്നും കിട്ടുന്ന തുച്ഛമായ തുകയില്‍ നിന്നും ചിലവ് കഴിച്ച് ബാക്കിയുള്ള തുക ബാങ്കില്‍ നിക്ഷേപിക്കുകയായിരുന്നു നന്ദിനിയുടെ പതിവ്. ബാങ്കില്‍ നിക്ഷേപിച്ച തുക രാജ്യത്തിനായി ചിലവഴിക്കണമെന്നും താന്‍ ആഗ്രഹിച്ചിരുന്നതായി ഇവര്‍ പറയുന്നു. ഇതിനായി രണ്ടു പേരെ നന്ദിനി ചുമതലപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും നന്ദിനിയുടെ സമ്പാദ്യം സി.ആര്‍.പി.എഫ്. ജവാന്‍മാര്‍ക്ക് നല്‍കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.