1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 27, 2016

സ്വന്തം ലേഖകന്‍: പത്മഭൂഷണ്‍ പുരസ്‌കാരം, നടന്‍ അനുപം ഖേറിനെ ട്രോളില്‍ കൊലവിളിച്ച് സോഷ്യല്‍ മീഡിയ. 2010 ല്‍ അനുപം ഖേറിട്ട ഒരു ട്വീറ്റ് ആണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ഇന്നലെ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ പുരസ്‌കാരം ലഭിച്ചതിലെ സന്തോഷം അദ്ദേഹം ട്വിറ്ററിലൂടെ പങ്ക് വെച്ചതാണ് തിരിച്ചടിച്ചത്.

‘ഭാരതസര്‍ക്കാറില്‍ നിന്നും പത്മവിഭൂഷണന്‍ പുരസ്‌കാരം ലഭിച്ചെന്ന് അറിയിക്കുന്നതില്‍ സന്തോഷവും അഭിമാനവും ആദരവും തോന്നുന്നു. ജീവിതത്തിലെ ഏറ്റവും വലിയ വാര്‍ത്തയാണിത്’ എന്നായിരുന്നു അനുപം ഖേറിന്റെ ട്വീറ്റ്.

എന്നാല്‍ 2010 ജനുവരി 26 ന് അദ്ദേഹം പോസ്റ്റ് ചെയ്ത ട്വീറ്റില്‍ പറയുന്നത് രാജ്യത്ത് അവാര്‍ഡുകള്‍ക്ക് യാതൊരു വിശ്വാസ്യതയും ഇല്ല എന്നാണ്. ‘നമ്മുടെ സാമൂഹിക വ്യവസ്ഥയില്‍ പരിഹാസ്യമായി മാറിയിരിക്കുകയാണ് രാജ്യത്ത് അവാര്‍ഡുകള്‍, ഒരു പുരസ്‌കാരത്തിനും വിശ്വാസ്യതയില്ല. അത് സിനിമയിലായാലും, ദേശീയ പത്മ പുരസ്‌കാരങ്ങളായാലും’എന്നായിരുന്നു അന്നത്തെ ട്വീറ്റ്.

ഈ രണ്ട് ട്വീറ്റുകളുടെയും സ്‌ക്രീന്‍ഷോട്ടുകള്‍ ഒരുമിച്ചു ചേര്‍ത്താണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. അസഹിഷ്ണുതാ വിവാദം മോദി സര്‍ക്കാറിനെ പ്രതിരോധത്തില്‍ ആക്കിയപ്പോള്‍ മോഡി സര്‍കാരിന് അനുകൂലമായി പ്രകടനം നയിച്ചയാളാണ് ഖേര്‍. സിനിമാ മേഖലയിലുള്ളവരെ അണിനിരത്തി അനുപം ഖേര്‍ ഡല്‍ഹിയില്‍ മോദിയെ അനുകൂലിച്ച് റാലി നടത്തുകയായിരുന്നു. കശ്മീര്‍ പണ്ഡിറ്റ് വിഷയത്തിലും കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ അനുപം ഖേറിന്റെ ഭാര്യയും നടിയുമായ കിരണ്‍ ഖേര്‍ ബി.ജെ.പി എം.പിയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.