TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 12, 2018

സ്വന്തം ലേഖകന്‍: യഥാര്‍ഥ പാഡ്മാന്‍ അക്ഷയ് കുമാറല്ല! തമിഴ്‌നാടുകാരന്‍ അരുണാചലം മുരുകാനന്ദന്‍; സ്ത്രീകള്‍ക്കു വേണ്ടി ആര്‍ത്തവത്തെ വരുതിയിലാക്കിയ പുരുഷന്റെ കഥ. അക്ഷയ് കുമാറിനെ നായകനാക്കി ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന പാഡ് മാന്‍ എന്ന ചിത്രം തിയേറ്ററുകളില്‍ എത്തുമ്പോള്‍ യഥാര്‍ത്ഥ ജീവിതത്തിലെ ‘പാഡ് മാന്‍’ അരുണാചലം മുരുകാനന്ദനും വാര്‍ത്തകളില്‍ നിറയുകയാണ്. സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കുന്ന അരുണാചലം മുരുകാനന്ദന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

സാനിറ്ററി നാപ്കിനുകളുടെ നിര്‍മാണത്തിലേക്ക് താന്‍ എത്തിച്ചേര്‍ന്നതിനെക്കുറിച്ച് പറയുകയാണ് അദേഹം. കോയമ്പത്തൂരിനടുത്ത് പുതൂര്‍ സ്വദേശിയായ അരുണാചലം പാഡ് നിര്‍മാണത്തിലേക്ക് തിരിയാന്‍ കാരണം അദ്ദേഹത്തിന്റെ ഭാര്യ തന്നെയാണ്. 1998 ലായിരുന്നു സംഭവം. ‘സാനിറ്ററി പാഡുകള്‍ വാങ്ങാന്‍ കഴിയുമെന്നു പറഞ്ഞപ്പോള്‍ എന്റെ ഭാര്യയാണ് പറഞ്ഞത് വീട്ടില്‍ പാല്‍ വാങ്ങുന്നതിന്റെ പകുതി പൈസ അതിനായി പോകുമെന്ന്. ഒരു സാനിറ്ററി പാഡ് നിര്‍മ്മിക്കാനുള്ള ചിലവ് 10 പൈസയാണ്.

എന്നാല്‍ അത് വില്‍പനയ്‌ക്കെത്തുന്നത് അതിന്റെ 40 ഇരട്ടി വിലയിലാണ്. അതുകൊണ്ട് സ്വന്തമായി പാഡുകള്‍ നിര്‍മിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഇതിനായി എന്നെ സഹായിക്കാന്‍ ഭാര്യയോടും സഹോദരിയോടും ആവശ്യപ്പെട്ടെങ്കിലും അവര്‍ അത് നിരാകരിച്ചു. നമ്മുടെ രാജ്യത്തെ സ്ത്രീകള്‍ ഇപ്പോഴും വൃത്തിഹീനമായ പഴന്തുണികളും ന്യൂസ് പേപ്പറുകളുമെല്ലാമാണ് ആര്‍ത്തവകാലത്ത് ഉപയോഗിക്കുന്നത്. അങ്ങനെ ഒരാഴ്ചത്തേക്ക് സാനിറ്ററി പാഡ് ഉപയോഗിച്ചു നോക്കാന്‍ ഞാന്‍ തീരുമാനിച്ചു.

മൃഗത്തിന്റെ രക്തം പാഡില്‍ തേച്ചാണ് ഞാനത് ഉപയോഗിച്ചത്. അതിന്റെ അനുഭവം എങ്ങനെയെന്ന് എനിക്കറിയണമായിരുന്നു. എന്റെ ഭാര്യയ്ക്കും ഈ നാട്ടിലെ മറ്റു പാവപ്പെട്ട സ്ത്രീകള്‍ക്കും വേണ്ടിയാണ് ഞാനത് ചെയ്തത്. പിന്നീട് ഞാനുണ്ടാക്കിയ ഉത്പന്നം നാട്ടിലെ സ്ത്രീകള്‍ക്കും മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികനികള്‍ക്കും വിതരണം സൗജന്യമായി ചെയ്തു. വൃത്തിയുള്ളതും ആരോഗ്യകരവുമായ ഒരു ആര്‍ത്തവകാലം സ്ത്രീകള്‍ക്ക് ഉണ്ടാകണമെന്ന ലക്ഷ്യത്തോടെയാണ് ഇതിന് തുടക്കം,’ അരുണാചലം പറയുന്നു.

ഇന്ത്യയിലെ പല പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും തന്റെ അനുഭവങ്ങളുമായി അരുണാചലം കടന്നുചെല്ലാറുണ്ട്. ഐഐടികളും ഐഐഎമ്മുകളും അരുണാചലത്തെ സ്വാഗതം ചെയ്യുന്നു. അരുണാചലത്തിന്റെ ഈ സാനിറ്ററി പാഡ് വിപ്ലവത്തിന് 2016ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. പാഡ് മാന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടപ്പോള്‍ തനിക്ക് വളരെ സന്തോഷമുണ്ടായെന്നാണ് അരുണാചലം പറയുന്നത്. തന്റെ സമൂഹത്തിന് ഇതൊരു അഭിമാന മുഹൂര്‍ത്തമാണെന്നും അദ്ദേഹം പ്രതികരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

‘ഒരു ശത്രു സംഹാരം, പേര് ലയണല്‍ മെസ്സി! പിന്നെ ഒരു ചുറ്റു വിളക്കും!’ സമൂഹ മാധ്യമങ്ങളില്‍ ഫുട്‌ബോള്‍ ആവേശമുണര്‍ത്തി അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന്റെ ട്രെയ്‌ലര്‍ പുറത്ത്
‘ഒരു ശത്രു സംഹാരം, പേര് ലയണല്‍ മെസ്സി! പിന്നെ ഒരു ചുറ്റു വിളക്കും!’ സമൂഹ മാധ്യമങ്ങളില്‍ ഫുട്‌ബോള്‍ ആവേശമുണര്‍ത്തി അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന്റെ ട്രെയ്‌ലര്‍ പുറത്ത്
ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ദി ഫേവറിറ്റും റോമയും
ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ദി ഫേവറിറ്റും റോമയും
ഐറയായി ഇതുവരെ കാണാത്ത രൂപത്തില്‍ നയന്‍സ് എത്തുന്നു; ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്
ഐറയായി ഇതുവരെ കാണാത്ത രൂപത്തില്‍ നയന്‍സ് എത്തുന്നു; ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്
ആലിയ ഭട്ട് കരണ്‍ ജോഹറിന്റെ കയ്യിലെ കളിപ്പാവ; രൂക്ഷ വിമര്‍ശനവുമായി കങ്കണ; മാപ്പ് പറഞ്ഞ് ആലിയ
ആലിയ ഭട്ട് കരണ്‍ ജോഹറിന്റെ കയ്യിലെ കളിപ്പാവ; രൂക്ഷ വിമര്‍ശനവുമായി കങ്കണ; മാപ്പ് പറഞ്ഞ് ആലിയ
അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പ് ‘വര്‍മ’യില്‍ നിന്ന് സംവിധായകന്‍ ബാല പുറത്ത്; പൂര്‍ത്തിയായ ചിത്രം തൃപ്തികരമല്ലെന്നും സംവിധായകനെ മാറ്റി വീണ്ടും ചിത്രീകരിക്കുമെന്നും നിര്‍മാതാക്കള്‍
അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പ് ‘വര്‍മ’യില്‍ നിന്ന് സംവിധായകന്‍ ബാല പുറത്ത്; പൂര്‍ത്തിയായ ചിത്രം തൃപ്തികരമല്ലെന്നും സംവിധായകനെ മാറ്റി വീണ്ടും ചിത്രീകരിക്കുമെന്നും നിര്‍മാതാക്കള്‍
പ്രിയാ പ്രകാശ് വാര്യരുടെയും റോഷന്റെയും ‘ലിപ് ലോക്കു’മായി അഡാര്‍ ലൗവിന്റെ ടീസര്‍; ഡിസ്‌ലൈക്ക് പൊങ്കാലയിട്ട് സമൂഹ മാധ്യമങ്ങള്‍
പ്രിയാ പ്രകാശ് വാര്യരുടെയും റോഷന്റെയും ‘ലിപ് ലോക്കു’മായി അഡാര്‍ ലൗവിന്റെ ടീസര്‍; ഡിസ്‌ലൈക്ക് പൊങ്കാലയിട്ട് സമൂഹ മാധ്യമങ്ങള്‍
‘ഞാന്‍ യൂത്താണ്, ചെറുപ്പമാണ് എന്നൊക്കെ പറഞ്ഞ് പല കഥാപാത്രങ്ങളും നഷ്ടമായിട്ടുണ്ട്,’ തെലുങ്ക് ചിത്രം യാത്രയുടെ ട്രെയിലര്‍ ലോഞ്ചില്‍ മാസ് പ്രസംഗവുമായി സദസിനെ പൊട്ടിച്ചിരിപ്പിച്ച് മമ്മൂട്ടി; വീഡിയോ കാണാം
‘ഞാന്‍ യൂത്താണ്, ചെറുപ്പമാണ് എന്നൊക്കെ പറഞ്ഞ് പല കഥാപാത്രങ്ങളും നഷ്ടമായിട്ടുണ്ട്,’ തെലുങ്ക് ചിത്രം യാത്രയുടെ ട്രെയിലര്‍ ലോഞ്ചില്‍ മാസ് പ്രസംഗവുമായി സദസിനെ പൊട്ടിച്ചിരിപ്പിച്ച് മമ്മൂട്ടി; വീഡിയോ കാണാം
‘രജനീകാന്തിനെ പോലുള്ളവരെ തലൈവര്‍ എന്ന് വിളിക്കുന്നവരെ കൊല്ലണം,’ വിവാദ പരാമര്‍ശവുമായി സംവിധായകന്‍ സീമാന്‍
‘രജനീകാന്തിനെ പോലുള്ളവരെ തലൈവര്‍ എന്ന് വിളിക്കുന്നവരെ കൊല്ലണം,’ വിവാദ പരാമര്‍ശവുമായി സംവിധായകന്‍ സീമാന്‍
‘ഇതിനേക്കാള്‍ മികച്ചൊരു സിനിമ നിങ്ങള്‍ കാണിച്ചു തരൂ,’ ബോളിവുഡിന്റെ മനംകവര്‍ന്ന് തൊണ്ടിമുതലും ദൃക്‌സാക്ഷിയും പോത്തേട്ടന്‍ ബ്രില്യന്‍സും
‘ഇതിനേക്കാള്‍ മികച്ചൊരു സിനിമ നിങ്ങള്‍ കാണിച്ചു തരൂ,’ ബോളിവുഡിന്റെ മനംകവര്‍ന്ന് തൊണ്ടിമുതലും ദൃക്‌സാക്ഷിയും പോത്തേട്ടന്‍ ബ്രില്യന്‍സും
More Stories..