1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 10, 2017

സ്വന്തം ലേഖകന്‍: ഇത്തവണ പ്രണയം വാളുകള്‍ പറയും, ബ്രഹ്മാണ്ഡ ബോളിവുഡ് ചിത്രം പത്മാവതിയുടെ ട്രെയിലെറെത്തി, തകര്‍പ്പന്‍ രൂപമാറ്റവുമായി ഷാഹിദ് കപൂറും രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും. ശക്തയും ധീരയുമായ രജപുത്ര റാണി പത്മാവതിയായി ദീപിക പദുക്കോണ്‍ എത്തുന്ന പത്മാവതിയുടെ ആദ്യ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയാണ്. സജ്ഞയ് ലീലാ ബന്‍സാലി സംവിധാനം ചെയ്തിരിക്കുന്ന പത്മാവതി നേരത്തെ വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു.

രാജ് പുത് ഭരിച്ചിരുന്ന മഹാരാജാവ് റാണാ റാവല്‍ രതന്‍ സിംഗിന്റെയും അദ്ദേഹത്തിന്റെ രാജ്ഞിയായിരുന്ന റാണി പത്മാവതിയുടെയും കഥയാണ് ചിത്രത്തിലൂടെ സജ്ഞയ് ലീലാ ബന്‍സാലി പറയുന്നത്. മഹാരാജാവായി ഷാഹിദ് കപൂര്‍ വേഷമിടുമ്പോള്‍ അലാദിന്‍ ഖില്‍ജി എന്ന സുല്‍ത്താന്റെ വേഷത്തില് റണ്‍വീര്‍ സിംഗും എത്തുന്നു. നേരത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് സംബന്ധിച്ച് നിരവധി പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവക്കേണ്ട ഘട്ടം വരെയെത്തിയ പത്മാവതി ആദ്യം നവംബര്‍ 17 റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്.

എന്നാല്‍ രാജസ്ഥാനിലെ പ്രതിഷേധം രൂക്ഷമായതോടെ ഷൂട്ടിംഗ് നീണ്ടുപോവുകയായിരുന്നു. വൈക്കോം 18 നോഷന്‍ പിക്‌ചേഴ്‌സും ബന്‍സാലി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സംവിധായകന്‍ തന്നെയാണ് ഈ ചരിത്ര പ്രണയ കഥയ്ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത്. ഡിസംബര്‍ ഒന്നിന് ലോകമൊട്ടാകെ പത്മാവതി ആരാധകര്‍ക്കു മുന്നിലെത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.