1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

ദുബായില്‍ CBSE ഓഫീസ് ഉടന്‍; ഐഐടി ഡല്‍ഹി-അബുദാബി കാമ്പസിൽ ആദ്യ ബാച്ചുമായി സംവദിച്ച് മോദി

സ്വന്തം ലേഖകൻ: ദുബായില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) ഓഫീസ് ഉടന്‍ തുറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തില്‍ ‘അഹ്ലന്‍ മോദി’ സ്വീകരണ പരിപാടിയില്‍ യുഎഇയില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാനുള്ള പ്രതിജ്ഞാബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു. ഒന്നര ലക്ഷത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ യുഎഇ സ്‌കൂളുകളില്‍ പഠിക്കുന്നതിനാല്‍ …

ആലപ്പുഴ രഞ്ജിത് ശ്രീനിവാസന്‍ വധം; 15 പ്രതികള്‍ക്കും വധശിക്ഷ; എല്ലാവരും പോപ്പുലർ ഫ്രണ്ട്-SDPI ക്കാർ

സ്വന്തം ലേഖകൻ: ബി.ജെ.പി. ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന ആലപ്പുഴയിലെ അഭിഭാഷകന്‍ രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികൾക്കും വധശിക്ഷ. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. കേസിലെ 15 പ്രതികളും കുറ്റക്കാരാണെന്ന് ജനുവരി 20-ന് കോടതി കണ്ടെത്തിയിരുന്നു. പ്രതികളെല്ലാം പോപ്പുലർ ഫ്രണ്ട്-എസ്.ഡി.പി.ഐ. പ്രവർത്തകരാണ്. കേസില്‍ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം …

സമരപരമ്പരകൾ, നീളുന്ന കാത്തിരിപ്പ്; NHS സേവനങ്ങളെക്കുറിച്ചുള്ള വിശ്വാസ്യത ഇടിയുന്നോ?

സ്വന്തം ലേഖകൻ: പ്രായമായവരില്‍ എന്‍എച്ച്എസ് സേവനത്തെക്കുറിച്ചുള്ള വിശ്വാസ്യത ഇടിഞ്ഞതായി റിപ്പോര്‍ട്ട്. എന്‍എച്ച്എസ് തങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നവര്‍ പകുതിയില്‍ താഴെ മാത്രം ആണ്. കനത്ത സമ്മര്‍ദത്തില്‍ തുടര്‍ച്ചയായി ജനങ്ങളുടെ ആരോഗ്യ സേവനങ്ങളില്‍ പരിമിതികള്‍ നേരിട്ടതോടെയാണ് എന്‍എച്ച്എസിനെ കുറിച്ചുള്ള ജനാഭിപ്രായം മാറിമറിഞ്ഞത്. പ്രായമായ ആളുകളില്‍ പകുതിയില്‍ താഴെ പേര്‍ മാത്രമാണ് തങ്ങളുടെ മെഡിക്കല്‍ പ്രശ്‌നങ്ങള്‍ …

NHS ൽ ജീവനക്കാരുടെ ക്ഷാമം: ഇംഗ്ലണ്ടില്‍ മാത്രം നഴ്സുമാരുടെ 42,306 ഒഴിവുകൾ; NHS പ്രതിനിധികളുമായി ചർച്ച നടത്തി നോര്‍ക്ക

സ്വന്തം ലേഖകൻ: എന്‍ എച്ച് എസ്സ് അഭിമുഖീകരിക്കുന്ന അതീവ ഗുരുതരമായ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു. മുന്‍നിര ആരോഗ്യ പ്രവര്‍ത്തകരെ താത്ക്കാലികമായി നിയമിക്കുന്നത് വഴി എന്‍ എച്ച് എസ്സിന് പ്രതിവര്‍ഷം 10 ബില്യന്‍ പൗണ്ടിന്റെ അധിക ബാധ്യതയാണ് ഉണ്ടാകുന്നതെന്ന റിപ്പോര്‍ട്ടും പുറത്തു വന്നിരിക്കുന്നു. യുകെയില്‍ അങ്ങോളമിങ്ങോളമുള്ള ആശുപത്രികളും ജി പി …

ഖലിസ്ഥാൻ തീവ്രവാദിയുടെ വധശ്രമം: നിഖിൽ ഗുപ്തയ്ക്ക് എതിരായ തെളിവ് ഹാജരാക്ക ണമെന്ന ആവശ്യം തള്ളി US

സ്വന്തം ലേഖകൻ: ഖലിസ്ഥാൻ വിഘടനവാദ നേതാവ് ഗുർപത്വന്ത് സിങ് പന്നുവിനെനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ കുറ്റാരോപിതനായ ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തയ്ക്കെതിരെയുള്ള തെളിവുകൾ ഈ ഘട്ടത്തിൽ ഹാജരാക്കാൻ സാധിക്കില്ലെന്ന് അമേരിക്ക. നിഖിൽ ഗുപ്തയ്ക്കെതിരായ തെളിവുകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിക്കുള്ള മറുപടിയായിട്ടാണ് യുഎസ് സർക്കാർ ഇക്കാര്യം അറിയിച്ചത്. തെളിവുകൾ ഹാജരാക്കുന്നത് സംബന്ധിച്ച് അഭിപ്രായം അറിയിക്കണമെന്ന് …

പുതുവർഷ പുലരിയിൽ പുതുതുടക്കവുമായി ISRO; തമോഗര്‍ത്തങ്ങളുടെ രഹസ്യംതേടി എക്‌സ്‌പോസാറ്റ്

സ്വന്തം ലേഖകൻ: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍നിന്ന് തിങ്കളാഴ്ച രാവിലെ 9.10-ഓടെ കുതിച്ചുയര്‍ന്ന എക്‌സ്‌പോസാറ്റ് (എക്‌സ്-റേ പോളാരിമീറ്റര്‍ സാറ്റ്‌ലൈറ്റ്‌) ഉപഗ്രഹം പുതുവര്‍ഷപ്പുലരിയില്‍ രാജ്യത്തിന് ചരിത്രനേട്ടം സമ്മാനിച്ചിരിക്കുകയാണ്. ആദ്യഘട്ട വിക്ഷേപണം വിജയകരമായതോടെ എക്‌സ-റേ പോളാരിമീറ്റര്‍ സാറ്റ്‌ലൈറ്റ് വിക്ഷേപിക്കുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ മാത്രമാണ് ഇതിനുമുമ്പ് …

K-SMART: കേരളത്തിൽ ജനു. 1 മുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള സേവനങ്ങള്‍ ഓണ്‍ലൈനില്‍

സ്വന്തം ലേഖകൻ: മൊബൈല്‍ ആപ്പുപയോഗിച്ച് സ്‌കാന്‍ ചെയ്യുമ്പോള്‍ ഭൂമിവിവരം കിട്ടുന്ന ‘കെ സ്മാര്‍ട്ട്’ ഓരോ സ്ഥലത്തും നിര്‍മിക്കുന്ന കെട്ടിടത്തിന് എത്ര ഉയരമാകാമെന്നുവരെ പറഞ്ഞുതരും. തദ്ദേശവസേവനത്തിനുള്ള പുതിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ്’കെ സ്മാര്‍ട്ട്’ .ഇത് വിന്യസിക്കുന്നതോടെ സേവനങ്ങള്‍ ലഭ്യമാകുന്നതിനുള്ള പതിവുരീതി അടിമുടി മാറുകയാണ്. പുതുവര്‍ഷംമുതല്‍ കെ സ്മാര്‍ട്ടുവഴിയുള്ള ഓണ്‍ലൈന്‍ സേവനത്തിനു തുടക്കമാകും. ആദ്യം സംസ്ഥാനത്തെ നഗരസഭകളിലും ഏപ്രില്‍ ഒന്നുമുതല്‍ …

സർക്കാർ അവഗണന: പുതുവ ർഷത്തിൽ സമരകാഹളം മുഴക്കി NHS നഴ്സുമാർ; മുന്നറിയിപ്പുമായി RCN

സ്വന്തം ലേഖകൻ: എന്‍എച്ച്എസ് നഴ്‌സുമാര്‍ പുതുവര്‍ഷത്തില്‍ വീണ്ടും സമരത്തിന് ഇറങ്ങിയേക്കുമെന്നു റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് മുന്നറിയിപ്പ്. വലിയ ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ടാകും ഈ സമരങ്ങളെന്ന് ആര്‍സിഎന്‍ മേധാവി വ്യക്തമാക്കി. ഈ വര്‍ഷം നടത്തിയ പണിമുടക്കുകള്‍ നാമമാത്രമാണ് ശമ്പള വര്‍ദ്ധന മാത്രമാണ് ലഭ്യമാക്കിയതെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി പാറ്റ് കുള്ളെന്‍ പറഞ്ഞു. എന്നാല്‍ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള …

NHS ആശുപത്രികളിലെ കാര്‍ പാര്‍ക്കിങ് ഫീസ് വർധിച്ചത് എട്ടിരട്ടിയോളം; സന്ദര്‍ശകർ നല്‍കിയത് 146 മില്യൻ പൗണ്ട്

സ്വന്തം ലേഖകൻ: ആശുപത്രികളിലെ കാർ പാർക്കിങ് ഫീസ് ഇനത്തിൽ യുകെയിലെ വിവിധ എൻഎച്ച്എസ് ട്രസ്റ്റുകൾ രോഗികളിൽ നിന്നും സന്ദര്‍ശകരിൽ നിന്നും നേടിയത് 146 മില്യൻ പൗണ്ടെന്ന് കണക്കുകൾ. 2022–23 സാമ്പത്തിക വർഷത്തിലാണ് രോഗികളും സന്ദര്‍ശകരും മാത്രം 146 മില്യൻ പൗണ്ട് നൽകിയത്. കോവിഡ് മഹാമാരി കാലത്ത് താഴ്ന്ന ഫീസ് എട്ട് ഇരട്ടിയോളം കൂട്ടിയ ശേഷമാണ് ഇത്രത്തോളം …

ജൂനിയർ ഡോക്ടർമാരുടെ സമ രം: വെയിറ്റിംഗ് ലിസ്റ്റ് താങ്ങാനാ വാതെ NHS; രോഗികളോട് കാത്തിരിക്കാൻ നിർദേശം

സ്വന്തം ലേഖകൻ: ജൂനിയര്‍ ഡോക്ടര്‍മാരുടെ ആദ്യഘട്ട പണിമുടക്ക് അവസാനിക്കുമ്പോള്‍ എന്‍എച്ച് എസില്‍ സമ്മര്‍ദം രൂക്ഷമാവുന്നു. ജിപി അപ്പോയിന്റ്‌മെന്റുകള്‍ ലഭിക്കാന്‍ ഡോക്ടര്‍മാരുടെ അടുത്തഘട്ട സമരങ്ങള്‍ തീരുന്നത് വരെ കാത്തിരിക്കാനാണു സര്‍ജറികളുടെ ഉപദേശം. എന്നാല്‍ ജനുവരി 3-ന് വീണ്ടും അടുത്ത ഘട്ട സമരത്തിന് തുടക്കമാകും. എന്‍എച്ച്എസിന്റെ 75 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമരങ്ങള്‍ കനത്ത തിരിച്ചടിയാകുമെന്നാണ് ആശങ്ക. …