1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

കശ്മീര്‍ വിഷയത്തില്‍ വിട്ടുവീഴ്ചയില്ല, പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്

സ്വന്തം ലേഖകന്‍: കശ്മീര്‍ വിഷയത്തില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് വ്യക്തമാക്കി. കശ്മീര്‍ വിഷയം അജണ്ടയില്‍ ഉള്‍പെടുത്താതെ ഇന്ത്യ, പാക് സംഭാഷണം മുന്നോട്ടു പോകില്ലെന്നും പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവായ അസീസ് പറഞ്ഞു. റഷ്യയില്‍ കഴിഞ്ഞയാഴ്ച നടന്ന ഇന്ത്യ, പാക് പ്രധാനമന്ത്രിമാരുടെ കുടിക്കാഴ്ചക്ക് ശേഷം ഇസ്ലാമാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് …

വിദേശ ജോലിയും കുടിയേറ്റവും, ഇന്ത്യയില്‍ വിസാ ദൈവങ്ങളുടെ വിളയാട്ടം

സ്വന്തം ലേഖകന്‍: വിദേശ ജോലിയും കുടിയേറ്റവും ന്യൂ ജനറേഷന്‍ ഇന്ത്യക്കാരുടെ ആവേശമായതോടെ ഉത്തരേന്ത്യയില്‍ വിസാ ദൈവങ്ങളുടെ വിളയാട്ടം. ശൂന്യാകാശത്തേക്ക് മിസൈല്‍ വിക്ഷേപിക്കുമ്പോള്‍ പോലും തേങ്ങയുടക്കുന്നവരുടെ നാടായ ഇന്ത്യയില്‍ ഇതില്‍ അത്ഭുതമില്ലെങ്കിലും വിസാ ദൈവങ്ങളെന്ന പേരില്‍ തട്ടിപ്പുകളും പെരുകുന്നതായി സൂചനയുണ്ട്. പുതിയ തലമുറയിലുണ്ടായ വിദേശവാസഭ്രമത്തെ ചൂഷണം ചെയ്താണ് പുതിയ വിസാ ദൈവങ്ങളുടെ വളര്‍ച്ച. പതിനായിരക്കണക്കിന് ആളുകളാണ് ദിവസവും …

ജെണ്ടര്‍ പേ ഗ്യാപ് ഇല്ലാതാക്കാന്‍ വിവര ശേഖരണവുമായി കാമറൂണ്‍ സര്‍ക്കാര്‍

ലേബര്‍ പാര്‍ട്ടി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികള്‍ സര്‍ക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്തു. എന്നാല്‍ ശമ്പള സുതാര്യതയുടെ കാര്യത്തിലുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ലേബര്‍ പാര്‍ട്ടി ആരോപിച്ചു.

കശ്മീര്‍ താഴ്വരയില്‍ കനത്ത മഴ, വെള്ളപ്പൊക്ക ഭീഷണി, ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കല്‍ തുടങ്ങി

സ്വന്തം ലേഖകന്‍: കശ്മീര്‍ താഴ്വരയില്‍ കനത്ത മഴയേയും വെള്ളപ്പൊക്ക ഭീഷണിയേയും തുടര്‍ന്ന് ജനങ്ങളെ വ്യാപകമായി മാറ്റിപ്പാര്‍പ്പിക്കല്‍ തുടങ്ങി. കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ജമ്മുകശ്മീരില്‍ ഗ്രാമീണരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണിത്. സാംബ ജില്ലയിലെ രാംഗഢ് മേഖലയില്‍ നൂറുകണക്കിനു ഗ്രാമീണരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിപാര്‍പ്പിച്ചു. ബസന്തര്‍ നദി കരകവിയുമെന്ന …

വ്യാപം അഴിമതി, സിബിഐ സംഘം അന്വേഷണത്തിനായി ഭോപ്പാലില്‍

സ്വന്തം ലേഖകന്‍: വ്യാപം അഴിമതി, സിബിഐ സംഘം അന്വേഷണത്തിനായി ഭോപ്പാലില്‍. വ്യാഴാഴ്ച സുപ്രീംകോടതിയാണ് കേസ് സി.ബി.ഐ.യെ ഏല്‍പ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങളും സി.ബി.ഐ. അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക ദൗത്യസംഘം, അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ മധ്യപ്രദേശ് ഹൈക്കോടതി നിയോഗിച്ച പ്രത്യേകാന്വേഷണ സംഘം എന്നിവരില്‍ നിന്നാണ് സി.ബി.ഐ. അന്വേഷണം ഏറ്റെടുക്കുന്നത്. …

ഇറ്റാലിയന്‍ നാവികരുടെ കടല്‍ക്കൊല കേസ്, മധ്യസ്ഥതക്ക് തയ്യാറെന്ന് കേന്ദ്ര സര്‍ക്കാര്‍

ഇറ്റാലിയന്‍ നാവികര്‍ ഉള്‍പ്പെട്ട കടല്‍ക്കൊല കേസില്‍ ഇറ്റലിയുടെ ആവശ്യമനുസരിച്ച് രാജ്യാന്തര മധ്യസ്ഥതക്ക് തയാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു.കടലിലുണ്ടാകുന്ന തര്‍ക്കങ്ങളില്‍ വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഐക്യരാഷ്ട്രസഭ തയാറാക്കിയ കരാറില്‍ ഇന്ത്യയും ഒപ്പുവച്ചിട്ടുള്ള സാഹചര്യത്തിലാണിത്. തര്‍ക്കവിഷയങ്ങളില്‍ ഏതെങ്കിലും രാജ്യം രാജ്യാന്തര മധ്യസ്ഥത ആവശ്യപ്പെട്ടാല്‍ മറ്റേ രാജ്യവും അത് അംഗീകരിക്കണമെന്നാണ് ഐക്യരാഷ്ട്രസഭയുടെ വ്യവസ്ഥ. മറീനുകളെ …

ഭൂകമ്പം തകര്‍ത്തെറിഞ്ഞ നേപ്പാള്‍ ഗ്രാമങ്ങളില്‍ അവയവ വ്യാപാരികള്‍ പിടിമുറുക്കുന്നു

സ്വന്തം ലേഖകന്‍: ഭൂകമ്പം തകര്‍ത്തെറിഞ്ഞ നേപ്പാള്‍ ഗ്രാമങ്ങളില്‍ അവയവ വ്യാപാരികള്‍ പിടിമുറുക്കുന്നു. ഭൂകമ്പം സ്വത്തും മറ്റു ജീവനോപാധികളും ഇല്ലാതാക്കിയതോടെ സ്വന്തം അവയവങ്ങള്‍ കിട്ടുന്ന കാശിന് വിറ്റ് ജീവന്‍ നിലനിര്‍ത്തേണ്ട ഗതികേടിലാണ് നേപ്പാളിലെ പാവങ്ങള്‍. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നരകിക്കുന്ന ഇവരുടെ മുമ്പിലേക്കാണ് അവയവ വ്യാപാരികള്‍ അവയവ വില്‍പ്പനയുടെ പുത്തന്‍ വാഗ്ദാനങ്ങളുമായി പറന്നിറങ്ങുന്നത്. നേപ്പാളിലെ ഹോക്‌സെ ഗ്രാമം ഇന്ന് …

പ്രശസ്ത സംഗീതജ്ഞന്‍ എം എസ് വിശ്വനാഥന്‍ ചെന്നൈയില്‍ അന്തരിച്ചു

സ്വന്തം ലേഖകന്‍: പ്രശസ്ത സംഗീതജ്ഞന്‍ എം എസ് വിശ്വനാഥന്‍ ചെന്നൈയില്‍ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു 86 വയസുള്ള വിശ്വനാഥന്‍. ചെന്നൈയിലെ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അന്ത്യം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഒരാഴ്ചയായി അദ്ദേഹത്തിന്റെ നില ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളും ശ്വാസതടസ്സവും അനുഭപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് വിശ്വനാഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടക്ക് …

മോഷണക്കുറ്റം ആരോപിച്ച് ധാക്കയില്‍ പതിമൂന്നുകാരനെ മര്‍ദ്ദിച്ചു കൊല്ലുന്ന വീഡിയോ ഫേസ്ബുക്കില്‍, വന്‍ പ്രതിഷേധം

സ്വന്തം ലേഖകന്‍: മോഷണക്കുറ്റം ആരോപിച്ച് ധാക്കയില്‍ പതിമൂന്നുകാരനെ മര്‍ദ്ദിച്ചു കൊല്ലുന്ന വീഡിയോ ഫേസ്ബുക്കില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധം. റിക്ഷാ വാന്‍ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് പതിമൂന്നുകാരനായ പയ്യനെ നാലു പേര്‍ ചേര്‍ന്നു മൃഗീയമായി കൊലപ്പെടുത്തുന്നതിന്റെ വിഡിയോ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവന്നത്. വീഡിയോ വൈറലായത് വന്‍ പ്രതിഷേധത്തിനിടയാക്കി. കുമാര്‍ഗാവില്‍ പച്ചക്കറിക്കച്ചവടം നടത്തുന്ന സമിയുല്‍ അലാം രാജന്‍ ആണ് കൊലചെയ്യപ്പെട്ടത്. …

നോട്ടിംഗ്ഹാമില്‍ സംഭവിച്ചത് എന്ത് ?

ഞാന്‍ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ആദരണീയനായ വ്യക്തിയാണ് ശ്രീ അലക്‌സ് കനിയാംപരംബില്‍ . എന്റെ അടുത്ത സുഹൃത്ത ആണ് ശ്രീ ടോം തടിയംപാട് . സാംസ്‌കാരിക വേദിയില്‍ എന്റെ സഹപ്രവര്തകനാണ് ശ്രീ ജേക്കബ് കൊയിപ്പല്ലി. ഈ ബന്ധങ്ങള്‍ നല്കുന്ന സ്വാതന്ത്ര്യത്തില്‍ നിന്ന് കൊണ്ട് , സര്വ്വ ആദരവും ബഹുമാനത്തോടും കൂടി , നോട്ടിന്ഹാമിലെ ദാരുണ സംഭവത്തില്‍ കണ്വെന്‍ഷന്‍ സംഘാടകരുടെ ഭാഗത്തുനിന്നും ഉണ്ടായ നിലപാടിനെ കഠിനമായി വിമര്ശ്ചിതിനോട് ഞാന്‍ വിയോജിക്കട്ടെ .