1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

വിദേശ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ഇന്നു മുതല്‍ സര്‍ക്കാര്‍ ഏജന്‍സികളിലൂടെ മാത്രം, ഇമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധം

സ്വന്തം ലേഖകന്‍: പതിനെട്ടു വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ഇന്നു മുതല്‍ സര്‍ക്കാര്‍ ഏജന്‍സികളിലൂടെ മാത്രം. സ്വകാര്യ ഏജന്‍സികള്‍ക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അനുമതി റദ്ദാക്കിയതിനു പകരമായുള്ള സംവിധാനം പൂര്‍ണമായി നടപ്പാകും വരെ ഇസിഎന്‍ആര്‍ (ഇമിഗ്രേഷന്‍ ചെക് നോട്ട് റിക്വയേഡ്) വ്യവസ്ഥ തുടരണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചു. ഇതോടെ ഇന്നു മുതല്‍ ഇമിഗ്രേഷന്‍ …

സെപ് ബ്ലാറ്റര്‍ വീണ്ടും ഫിഫ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു, ഇത് അഞ്ചാമൂഴം

സ്വന്തം ലേഖകന്‍: സെപ് ബ്ലാറ്റര്‍ വീണ്ടും ഫിഫ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ജോര്‍ദന്‍ രാജകുമാരനും നിലവിലെ വൈസ് പ്രസിഡന്റുമായ അലി ബിന്‍ അല്‍ഹുസൈന്‍ വോട്ടെടുപ്പില്‍ നിന്നും പിന്‍മാറിയതോടെയാണ് ബ്ലാറ്റര്‍ക്ക് വീണ്ടും പ്രസിഡന്റാകാനുള്ള സാഹചര്യം ഒരുങ്ങിയത്. വേട്ടെടുപ്പിന്റെ ആദ്യ റൗണ്ടില്‍ രണ്ടു പേര്‍ക്കും ആവശ്യമായ ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് രണ്ടാം റൗണ്ടില്‍ അലി ബിന്‍ അല്‍ഹുസൈന്‍ പിന്‍മാറുകയായിരുന്നു. ആദ്യ …

ബെഡ്‌ഫോര്‍ഡില്‍ ബോസ്‌കോ ഞാലിയത്ത് നയിക്കുന്ന കുടുംബനവീകരണ ധ്യാനം ജൂണ്‍ 5,6 തീയതികളില്‍

രണ്ടു ദിവസങ്ങളിലും നടക്കുന്ന ധ്യാനത്തില്‍ പങ്കെടുത്തു ഈശ്വരാനുഗ്രഹവും,കുടുംബ നവീകരണവും പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ബെഡ്‌ഫോര്‍ഡ് സീറോ മലബാര്‍ സഭാ ചാപ്ലയിന്‍ ഫാ: സാജു മുല്ലശേരില്‍ അറിയിച്ചു.

അങ്കമാലി സല്ലാപം നീട്ടിവച്ചു.

അങ്കമാലി സല്ലാപം നീട്ടിവച്ചു.

ഒന്നാമത് ഹിന്ദുമത പരിഷത്തിന് ഇനി മണിക്കൂറുകള്‍ മാത്രം, ചലച്ചിത്ര താരങ്ങളായ ജയറാം, പാര്‍വതി, ശങ്കര്‍ തുടങ്ങി ഒട്ടനവധി പ്രമുഖര്‍ പങ്കെടുക്കുന്നു.

ഒന്നാമത് ഹിന്ദുമത പരിഷത്തിന് ഇനി മണിക്കൂറുകള്‍ മാത്രം, ചലച്ചിത്ര താരങ്ങളായ ജയറാം, പാര്‍വതി, ശങ്കര്‍ തുടങ്ങി ഒട്ടനവധി പ്രമുഖര്‍ പങ്കെടുക്കുന്നു.

ചിറമേലച്ചന്റേയും ഉപഹാറിന്റേയും അവയവ ദാന ക്യാമ്പയിന്‍ ഏറ്റെടുത്ത് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസ്സോസ്സിയേഷനും വന്‍പിച്ച പിന്തുണയുമായി ഇതര കമ്മ്യുണിറ്റികളും

ചിറമേലച്ചന്റേയും ഉപഹാറിന്റേയും അവയവ ദാന ക്യാമ്പയിന്‍ ഏറ്റെടുത്ത് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസ്സോസ്സിയേഷനും വന്‍പിച്ച പിന്തുണയുമായി ഇതര കമ്മ്യുണിറ്റികളും

ലണ്ടന്‍ കണ്‍വന്‍ഷന്‍ ജൂണ്‍ ഇരുപതിന്; ഫാ. സോജി ഓലിക്കല്‍ ശുശ്രൂഷകള്‍ നയിക്കും

മാമോദീസാ സ്വീകരിച്ചവരുടെ പ്രധാന കടമയായ സുവിശേഷവത്സരണം വഴിയായുള്ള വിശ്വാസ കൈമാറ്റം ഫ്രാന്‍സീസ് പാപ്പ വിഭാവനം ചെയ്ത നവസുവിശേഷവത്കരണം വഴി അടുത്ത തലമുറയ്ക്ക് സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രത്യാശയുടെയും വിശ്വാസം പകര്‍ന്നുകൊടുക്കുന്ന ശുശ്രൂഷ ജൂണ്‍ 20ന് എട്ടു മുതല്‍ നാലുവരെ ഫാ. ജോസ് അന്തിയാംകുളത്തോടൊപ്പം ഫാ. സോജി ഓലിക്കല്‍ നയിക്കും.

ടെസ്റ്റില്‍ 400 വിക്കറ്റ് നേടുന്ന ആദ്യ ഇംഗ്ലണ്ട് താരമായി ആന്‍ഡേഴ്‌സണ്‍

ടെസ്റ്റ് ക്രിക്കറ്റില്‍ 400 വിക്കറ്റ് നേടുന്ന ആദ്യ ഇംഗ്ലണ്ട് താരമായിരിക്കുകയാണ് ജെയിംസ് ആന്‍ഡേഴ്‌സണ്‍. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ട് ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയിലാണ് ആന്‍ഡേഴ്‌സണ്‍ റെക്കോര്‍ഡിട്ടത്.

12 ഓസ്‌ട്രേലിയന്‍ സ്ത്രീകള്‍ ഐഎസില്‍ ചേരാന്‍ ശ്രമിച്ചതായി വിക്ടോറിയ പൊലീസ്

ഓസ്‌ട്രേലിയയലെ മെല്‍ബണ്‍ നഗരത്തിലുള്ള 12 സ്ത്രീകള്‍ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരാന്‍ ശ്രമിച്ചതായി വിക്ടോറിയ പോലീസ് കമ്മീഷ്ണര്‍ ട്രേസി ലിന്‍ഫോര്‍ഡ്. ഭീകരവാദത്തോട് കാല്‍പനികമായി സമീപിക്കുന്നവരുടെ എണ്ണത്തില്‍ വരുന്ന വര്‍ദ്ധനവാണ് ഇത് കാണിക്കുന്നതെന്നും പോലീസ് പറയുന്നു.

ബസ്സുയര്‍ത്തി മധ്യവയസ്‌കനെ രക്ഷിക്കുന്ന സംഘബലം

ലണ്ടന്‍ നഗരത്തില്‍ സൈക്കിളില്‍ സഞ്ചരിക്കുന്ന ഒരാള്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ സൈക്കിളും 55കാരനായ ആളും ബസിനടിയില്‍ കുടുങ്ങി. ഇയാളെ രക്ഷിക്കുന്നതിനായി നഗരത്തിലുണ്ടായിരുന്ന 50 ഓളം പേര്‍ ഓടിവന്ന് ബസ് പൊക്കി മാറ്റി.