1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

കുവൈത്തില്‍ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാനുള്ള ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കുന്നു, റിക്രൂട്ട്‌മെന്റിനായി പുതിയ കമ്പനി ഉടന്‍

സ്വന്തം ലേഖകന്‍: കുവൈത്തില്‍ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാനുള്ള ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. റിക്രൂട്ട്‌മെന്റിനായി പുതിയ കമ്പനി ഉടന്‍ രൂപീകരികരിക്കാന്‍ പാര്‍ലമെന്റ് ധനകാര്യ സമിതിയും സര്‍ക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. കമ്പനി രൂപീകരണ നീക്കത്തെ നേരത്തെ എതിര്‍ത്തിരുന്ന ചില സര്‍ക്കാര്‍ വകുപ്പുകള്‍ നിലപാട് മാറ്റിയതാണ് കാര്യങ്ങള്‍ വേഗത്തിലാക്കിയത് . നിലവിലുള്ള സംവിധാനങ്ങള്‍ ഒഴിവാക്കി റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ …

ഫുട്‌ബോള്‍ മത്സരത്തിനിടെ കലാപം, ഈജിപ്തില്‍ കൂട്ട വധശിക്ഷ

സ്വന്തം ലേഖകന്‍: ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ ഏറ്റുമുട്ടലിലും കലാപത്തിലും 73 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഈജിത്പിലെ കോടതി 11 പേര്‍ക്ക് വധശിക്ഷ വിധിച്ചു. 2012 ന്‍ പോര്‍ട്ട് സൈദ് ഫുട്‌ബോള്‍ സ്റ്റേഡിയത്തിലായിരുന്നു മത്സരത്തെ തുടര്‍ന്ന് സംഘര്‍ഷവും കലാപവുമുണ്ടായത്. 71 പേരെയാണ് ഫുട്‌ബോള്‍ കലാപവുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കിയത്. ഇതിന്റെ വിചാരണക്കൊടുവില്‍ 11 പേര്‍ക്കാണ് വധ ശിക്ഷ പ്രഖ്യാപിച്ചത്. …

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ചതിച്ചു, ദുബായ് വിമാനത്താവളത്തില്‍ യാത്രക്കാര്‍ കുടുങ്ങി

സ്വന്തം ലേഖകന്‍: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ചതിച്ചതിനെ തുടര്‍ന്ന് ദുബായ് വിമാനത്താവളത്തില്‍ യാത്രക്കാര്‍ കുടുങ്ങി. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം സാങ്കേതിക തകരാര്‍ മൂലം പുറപ്പെടാതിരുന്നതാണ് നൂറ്റി അമ്പതോളം യാത്രക്കാരെ ഒരു ദിവസത്തോളം ദുബായ് വിമാനത്താവളത്തില്‍ വട്ടം ചുറ്റിച്ചത്. രക്ഷിതാക്കളുടെ മരണത്തെ തുടര്‍ന്ന് അടിയന്തരമായി നാട്ടിലേക്കു തിരിച്ച മൂന്നു പേരും രണ്ടു ഗര്‍ഭിണികളും ഉള്‍പ്പെടെയുള്ള യാത്രക്കാരാണ് …

ജര്‍മനിയില്‍ 102 വയസ്സുള്ള മുത്തശ്ശിക്ക് ഡോക്ടറേറ്റ്, ഗവേഷണം നടത്തിയത് 1938 ല്‍

സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ 102 വയസ്സുള്ള മുത്തശ്ശിക്ക് ഡോക്ടറേറ്റ്. എന്‍ബോര്‍ഗ് റാപ്പോര്‍ട്ട് എന്ന മുത്തശ്ശിക്കാണ് 1938 ല്‍ സമര്‍പ്പിച്ച ഗവേഷണത്തിനാണ് ഇപ്പോള്‍ ഡോക്ടറേറ്റ് ലഭിച്ചത്. ഇതോടെ ജര്‍മനിയില്‍ ഡോക്ടറേറ്റ് നേടുന്ന ഏറ്റവും പ്രായം കൂടിയ വനിത എന്ന ബഹുമതിയും എന്‍ബോര്‍ഗ് മുത്തശ്ശി സ്വന്തമാക്കി. തന്റെ ഇരുപത്തഞ്ചാമത്തെ വയസ്സിലാണ് ഡിഫ്ത്തീരിയയെപ്പറ്റിയുള്ള ഗവേഷണപ്രബന്ധം എന്‍ബോര്‍ഗ് സര്‍വകലാശാലക്ക് സമര്‍പ്പിച്ചത്. പക്ഷേ, …

ഉത്തര്‍പ്രദേശില്‍ എംഎല്‍എക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് മാധ്യമ പ്രവര്‍ത്തകനെ തീ കൊളുത്തി കൊന്നതായി ആരോപണം

സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശില്‍ എംഎല്‍എക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് മാധ്യമ പ്രവര്‍ത്തകനെ തീ കൊളുത്തി കൊന്നതായി ആരോപണം. സമാജ്!വാദി പാര്‍ട്ടി എംഎല്‍എ രാം മൂര്‍ത്തിക്കെതിരായ ഫെയ്‌സ്ബുക്ക് പരാമര്‍ശത്തിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തനെ തീ കൊളുത്തി കൊലപ്പെടുത്തിയതായാണ് സൂചന. ഷാജഹാന്‍പൂരിലെ മാധ്യമപ്രവര്‍ത്തകനായ ജഗേന്ദ്ര സിംഗ് ആണ് കൊല്ലപ്പെട്ടത്. ജൂണ്‍ 1 നാണ് സംഭവം നടന്നത്. ഗുരുതരമായ പൊള്ളലേറ്റ ജഗേന്ദ്ര കഴിഞ്ഞ …

റമദാന്‍ വ്രതം ജൂണ്‍ 18 ന് ആരംഭിക്കാന്‍ സാധ്യത

സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ റമദാന്‍ വ്രതം ജൂണ്‍ 18 ന് ആരംഭിക്കാന്‍ സാധ്യത്. ഇത്തവണ മുസ്ലിം രാജ്യങ്ങളിലും ഇന്ത്യ അടക്കമുള്ള മറ്റ് രാജ്യങ്ങളിലും റമദാന്‍ ആരംഭം ഒന്നിച്ചാവാന്‍ സാധ്യതയുണ്ടെന്നും ഗോളശാസ്ത്ര പ്രവചനത്തില്‍ പറയുന്നു. അറബ് ലോകത്ത് ശഅ്ബാന്‍ 30 പൂര്‍ത്തീകരിച്ച് ജൂണ്‍ 18 ന് വ്യാഴാഴ്ചയാണ് റമദാന്‍ ആരംഭിക്കുക എന്ന് അന്താരാഷ്ട്ര ഗോളശാസ്ത്ര കേന്ദ്രത്തിലെ …

അഭിനിവേശം പിന്തുടരുക. സി. എ. റസാക്

ഓരോ മനുഷ്യന്റേയും ഉള്ളില്‍ സവിശേഷമായ ഒരു അഭിനിവേശമുണ്ടെന്നും ആ അഭിനിവേശം തിരിച്ചറിഞ്ഞ് മുന്നേറുകയാണ് ജീവിതം സന്തോഷകരവും വിജയകരവുമാകുന്നതിന്റെ രസതന്ത്രമെന്ന് ഇന്റര്‍നാഷണല്‍ മൈന്റ് പവര്‍ ട്രെയിനറും സക്‌സസ് കോച്ചുമായ സി എ റസാക്ക് അഭിപ്രായപ്പെട്ടു. ക്വാളിറ്റി ഹൈപ്പര്‍മാര്‍ക്കറ്റില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുക്മ സാംസ്‌കാരികവേദിയുടെ ജ്വാല ഇ മാഗസിന്‍ ജൂണില്‍ പുറത്തിറങ്ങും

യുക്മ സാംസ്‌കാരികവേദി യുടെ പ്രസിദ്ധീകരണമായ 'ജ്വാല' ഇമാഗസിന്‍ ലക്കം 8 , ജൂണ്‍ 10ന് പുറത്തിറങ്ങുകയാണ്. നിലവാരത്തിലും സാഹിത്യ രചനകളിലും മറ്റേതൊരു ഇ മാഗസിനുകളോടും കിടപിടിക്കുന്ന ഇ മാഗസിനാണ് യുക്മയുടെ ജ്വാല. യുക്മ സാംസ്‌കാരിക വേദിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടത്തപെടുന്ന പ്രസിദ്ധീകരണം ആണ് .

മാഞ്ചസ്റ്ററില്‍ വിശുദ്ധ അന്തോനീസിന്റെ നൊവേനയും ദിവ്യബലിയും ഇന്ന്

മാഞ്ചസ്റ്ററില്‍ അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ അന്തോനീസിന്റെ നൊവേനയും ദിവ്യബലിയും ഇന്ന് നടക്കും. നോര്‍ത്തെന്‍ഡനിലെ സെന്റ് ഹില്‍ഡാസ് ദേവാലയത്തില്‍ രാത്രി ഏഴു മുതലാണ് തിരുകര്‍മങ്ങള്‍.

മാഞ്ചസ്റ്റര്‍ തിരുന്നാളിന് പ്രസുദേന്തിയാകാന്‍ ആഗ്രഹമുണ്ടോ? മൂന്നാഴ്ചയ്ക്കപ്പുറം പെരുന്നാളിന് കൊടിയേറുമ്പോള്‍ നിങ്ങളാകാം ആ താരം

വിഖ്യാതമായ മാഞ്ചസ്റ്റര്‍ ദുക്‌റാനാ തിരുനാളിനു കൊടിയേറുവാന്‍ ഇനി മൂന്നാഴ്ച മാത്രം അവശേഷിക്കെ തിരുനാള്‍ വിജയത്തിനായുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഈ മാസം 28നാണ് ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന തിരുനാളിനു കൊടിയേറുക. ജൂലൈ നാലിനാണ് പ്രധാന തിരുനാള്‍. മാഞ്ചസ്റ്ററിനു തിലകക്കുറിയായി പരിശോഭിക്കുന്ന സെന്റ് ആന്റണീസ് ദേവാലയത്തിലാണ് തിരുനാള്‍ തിരുകര്‍മങ്ങള്‍ എല്ലാം നടക്കുക.