1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

ഇസ്ലാമിക് സ്‌റ്റേറ്റ് സാന്നിദ്ധ്യം കശ്മീരിലും

ഇറാഖിലും സിറിയയിലും സാധാരണക്കാരായ ആളുകളുടെ ഉറക്കം കെടുത്തുന്ന ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ സാന്നിദ്ധ്യം കശ്മീരിലും. ഇന്ന് കശ്മീരില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പതാകയേന്തിയാണ് ചിലര്‍ പങ്കെടുത്തത്.

യുഎന്‍ സമാധാന സേനാംഗങ്ങളുടെ ലൈംഗികാതിക്രമം പട്ടിണി പാവങ്ങള്‍ക്ക് നേരെ

ലോകത്തെ സംഘര്‍ഷ ബാധിത രാഷ്ട്രങ്ങളില്‍ യുഎന്‍ നിയോഗിച്ച സമാധാന പാലകര്‍ പ്രദേശത്തുകാരെ ലൈംഗികമായി ചൂഷണം ചെയ്തതായി റിപ്പോര്‍ട്ട്.

ദക്ഷിണ റയില്‍വേയുടെ ചരക്കു നീക്കത്തില്‍ കോടികളുടെ അഴിമതിയെന്ന് സിബിഐ, നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

സ്വന്തം ലേഖകന്‍: ദക്ഷിണ റെയില്‍വേയുടെ ചരക്കു നീക്കത്തില്‍ കോടികളുടെ അഴിമതിയെന്ന് സിബിഐ കണ്ടെത്തി. ചരക്കുകളുടെ തൂക്കത്തില്‍ കൃത്രിമം കാട്ടിയാണ് ഉദ്യോഗസ്ഥ, സ്വകാര്യ ലോബി കോടികളുടെ തട്ടിപ്പ് നടത്തിയത്. ഇത് ദക്ഷിണ റയില്‍വേയുടെ വരുമാനത്തില്‍ വന്‍ നഷ്ടം വരുത്തിയതായി സിബിഐ കണ്ടത്തെി. വാഗണുകളില്‍ കയറ്റുന്ന ചരക്കുകളുടെ തൂക്കം ഇലക്ട്രോണിക് വേ ബ്രിജ് കമ്പ്യൂട്ടറുകളില്‍ കുറച്ചുകാണിച്ചാണ് വെട്ടിപ്പ് നടത്തിയത്. …

ഇസ്ലാമിക് സ്റ്റേറ്റ് ആണവായുധം നിര്‍മ്മിക്കാന്‍ ശ്രമം നടത്തുന്നതായി സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ആണവായുധം നിര്‍മ്മിക്കാന്‍ ശ്രമം നടത്തുന്നതായി സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്. ആണവാക്രമണം നടത്താന്‍ പ്രാപ്തിയുള്ള ആയുധങ്ങള്‍ നിര്‍മിക്കാനായി റേഡിയോ ആക്ടിവ് വസ്തുക്കള്‍ ഇസ്ലാമിക് സ്റ്റേറ്റ് പിടിച്ചെടുത്തതായി ആസ്‌ട്രേലിയന്‍ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തു. കൂട്ടനശീകരണ ശേഷിയുള്ള ആയുധങ്ങള്‍ നിര്‍മിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് മുഖപത്രമായ ദാബിഖ് പ്രഖ്യാപിച്ചിരുന്നു. ഇതത്തേുടര്‍ന്ന് തീവ്രവാദികള്‍ …

യോഗ ദിനാചരണം, ശ്ലോകങ്ങള്‍ക്ക് പകരം മുസ്ലീങ്ങള്‍ക്ക് അല്ലാഹുവിന്റെ നാമം ഉരുവിടാമെന്ന് കേന്ദ്രമന്ത്രി

സ്വന്തം ലേഖകന്‍: യോഗ ദിനാചരണത്തോട് അനുബന്ധിച്ച് സ്‌കൂളുകളില്‍ സൂര്യനമസ്‌കാരം നിര്‍ബന്ധമാക്കിയതിന്റെ വിവാദം തീരും മുമ്പെ വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി രംഗത്ത്. യോഗ ചെയ്യുമ്പോള്‍ ശ്ലോകങ്ങള്‍ക്ക് പകരം മുസ്ലീങ്ങള്‍ക്ക് അല്ലാഹുവിന്റെ നാമം ഉരുവിടാമെന്ന് കേന്ദ്രമന്ത്രി ശ്രിപദ് നായിക്ക് പ്രസ്താവിച്ചു. അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന യോഗ ചടങ്ങുകളില്‍ മുസ്ലിംകളും പങ്കെടുക്കണമെന്ന് കേന്ദ്രമന്ത്രി ആഹ്വാനം ചെയ്തു. യോഗയില്‍ …

കിറ്റ്കാറ്റ് ട്രേഡ്മാര്‍ക്ക്; നെസ്‌ലേയ്ക്ക് തിരിച്ചടി

നെസ്‌ലേയും കാഡ്ബറിയും തമ്മില്‍ ചോക്ലേറ്റിന്റെ ഷെയ്പ്പ്, കവര്‍ തുടങ്ങിയ കാര്യങ്ങളില്‍ വലിയ തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു.

ചൈനയില്‍ അഴിമതി വീരനായ മുതിര്‍ന്ന നേതാവ് കുടുങ്ങി. ജീവപര്യന്തം തടവ്

സ്വന്തം ലേഖകന്‍: ചൈനയില്‍ അഴിമതി വീരനായ മുതിര്‍ന്ന നേതാവ് കുടുങ്ങി. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായിരുന്ന ചൗ യോങ്കാങ്ങിനെ അഴിമതി നടത്തിയതിന് ജീവപര്യന്തം തടവിനു ശിക്ഷിച്ചു. അഴിമതി, അധികാര ദുര്‍വിനിയോഗം, രാജ്യരഹസ്യം ചോര്‍ത്തല്‍ എന്നിവയാണ് യോങ്കാങിനു മേല്‍ ചുമത്തിയ കുറ്റങ്ങള്‍. കഴിഞ്ഞ ഏപ്രിലില്‍ അറസ്റ്റിലായ യോങ്കാങ്ത് മുന്‍ പ്രസിഡന്റ് ഹു ജിന്റാവോയുടെ വിശ്വസ്തനും ആഭ്യന്തര …

മുല്ലപ്പെരിയാര്‍, കേരളത്തിന്റെ നീക്കങ്ങള്‍ക്ക് തടയിടണമെന്ന് ജയലളിത, മോദിക്ക് കത്തെഴുതി

സ്വന്തം ലേഖകന്‍: മുല്ലപ്പെരിയാറില്‍ പുതിയ അണ കെട്ടുന്നതുമായി ബന്ധപ്പെട്ട് കേരളം നടത്തുന്ന ഇടപെടലുകള്‍ തടയണമെന്ന് കേന്ദ്രത്തോട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടു. പുതിയ അണക്കെട്ടിന് പരിസ്ഥിതി ആഘാത പഠനം നടത്താന്‍ അനുമതി തേടിയ കേരള സര്‍ക്കാരിനെ പ്രോല്‍സാഹിപ്പിക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തില്‍ പറയുന്നു. കേരളത്തിന്റെ അപേക്ഷ തിരിച്ചയക്കണമെന്നും …

ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തിന് കടിഞ്ഞാണിടാന്‍ ബ്രിട്ടനില്‍ തൊഴില്‍ നിയമ പരിഷ്‌കരണം വരുന്നു

സ്വന്തം ലേഖകന്‍: ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തിന് കടിഞ്ഞാണിടാന്‍ ബ്രിട്ടനില്‍ തൊഴില്‍ നിയമ പരിഷ്‌കരണം വരുന്നു. യൂറോപ്യന്‍ യൂണിയനു പുറത്തു നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കാനെന്ന പേരിലാണ് നിലവിലുള്ള തൊഴില്‍ നിയമം പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഒപ്പം വിദഗ്ധ തൊഴിലാളികള്‍ക്കുള്ള കുറഞ്ഞ വേതനപരിധി ഉയര്‍ത്താനും വര്‍ക്ക് പെര്‍മിറ്റുകളുടെ എണ്ണം കുറയ്ക്കാനും പദ്ധതിയുണ്ടെന്നാണ് സൂചന. ജനപ്രതിനിധി സഭയില്‍ പ്രധാനമന്ത്രി …

കരിപ്പൂര്‍ വിമാനത്താവള വെടിവപ്പ്, പ്രശ്‌നം അധികാര തര്‍ക്കമെന്ന് സൂചന

സ്വന്തം ലേഖകന്‍: കരിപ്പൂര്‍ വിമാനത്താവള വെടിവപ്പിലേക്ക് നയിച്ച പ്രശ്‌നം അധികാര തര്‍ക്കമെന്ന് സൂചന. സിഐഎസ്എഫും എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാരും തമ്മിലുള്ള അധികാര വടംവലിയാണ് വെടിവെപ്പിലേക്കും ഒരു സിഐഎസ്എഫ് ജവാന്റെ മരണത്തിലേക്കും നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിക്കുന്ന വിവരം. കഴിഞ്ഞ ഒന്നര വര്‍ഷമായി തുടരുന്ന ഈ തര്‍ക്കം കേന്ദ്ര ആഭ്യന്തര, വ്യോമയാന മന്ത്രാലയം നിസാരമായി തള്ളിക്കളയുകയായിരുന്നെന്നും ആരോപണമുണ്ട്. …