1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

അഴിമതിക്കുറ്റം; ഫിഫ ഉന്നത ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

അഴിമതിക്കുറ്റം ചുമത്തി മുതിര്‍ന്ന ഫിഫ ഉദ്യോഗസ്ഥരെ സ്വിസ് അധികൃതര്‍ അറസ്റ്റ് ചെയ്തു. യുഎസ് സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമായിരുന്നു സ്വിസ് അധികൃതരുടെ നടപടി.

ആറന്മുള വിമാനത്താവള പദ്ധതിയുടെ വെടിതീര്‍ന്നു, അനുമതി കേന്ദ്ര വ്യോമയാന മന്ത്രാലയം റദ്ദാക്കി

സ്വന്തം ലേഖകന്‍: ആറന്മുള വിമാനത്താവള പദ്ധതിയെക്കുറിച്ചുള്ള അവസാന പ്രതീക്ഷകളും ഇല്ലാതാക്കിക്കൊണ്ട് വിമാനത്താവളത്തിന് നല്‍കിയ അനുമതി കേന്ദ്ര വ്യോമയാന മന്ത്രാലയം റദ്ദാക്കി. മന്ത്രാലയം വിമാനത്താവളത്തിന്റെ നിര്‍മ്മാണ ചുമതലയുള്ള കെജിഎസ് ഗ്രൂപ്പിനെ ഇക്കാര്യം അറിയിച്ചു. നേരത്തെ കേന്ദ്ര പ്രതിരോധ മന്ത്രാലയവും വിമാനത്താവളത്തിന് അനുമതി നിഷേധിച്ചിരുന്നു. ആറന്മുള വിമാനത്താവളത്തിന് തത്വത്തില്‍ അനുമതിയുണ്ടെന്ന് രാജ്യസഭയില്‍ കേന്ദ്രവ്യോമയാന സഹമന്ത്രി മഹേഷ് ശര്‍മ നേരത്തെ …

2020 ല്‍ ലോകത്തിലെ ഏറ്റവും മികച്ച നഗരമാകാന്‍ ഒരുങ്ങി ദുബായ്, അടിസ്ഥാന സൗകര്യ വികസനത്തിന് വന്‍ പദ്ധതികള്‍

സ്വന്തം ലേഖകന്‍: 2020 ല്‍ ലോകത്തിലെ ഏറ്റവും മികച്ച നഗരമെന്ന പദവി എത്തിപ്പിടിക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് ദുബായ്. ഈ ലക്ഷ്യം മുന്നില്‍ക്കണ്ട് ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി വന്‍തുകയുടെ പദ്ധതികള്‍ നടപ്പാക്കിയതായി റോഡ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. വിഷന്‍ 2020 എന്നു പേരിട്ടിരിക്കുന്ന ഈ വികസ പദ്ധതിയുടെ ഭാഗമായി വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ …

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയ അയര്‍ലണ്ടിനെതിരെ രൂക്ഷ വിമര്‍ശനവുമായി വത്തിക്കാന്‍, നിയമം മനുഷ്യത്വ വിരുദ്ധമെന്ന് ആരോപണം

സ്വന്തം ലേഖകന്‍: കഴിഞ്ഞയാഴ്ച സ്വവര്‍ഗ വിവാഹത്തെ അനുകൂലിക്കുന്ന നിയമം പാസാക്കിയ അയര്‍ലണ്ടിനെതിരെ ആഞ്ഞടിച്ച വത്തിക്കാന്‍ രംഗത്തെത്തി. നിയമം തങ്ങളെ വല്ലാതെ നിരാശപ്പെടുത്തിയെന്നും അത് തീര്‍ത്തും മനുഷ്യത്വ വിരുദ്ധമായ നിയമമാണെന്നും വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കര്‍ദിനാള്‍ പിയത്രോ പരോളിന്‍ പത്രസമ്മേളനത്തില്‍ തുറന്നടിച്ചു. നിയമം ക്രിസ്ത്യന്‍ വിശ്വാസത്തിനേറ്റ തിരിച്ചടി എന്നതിനേക്കാള്‍ മൊത്തം മാനവ സംസ്‌കാരത്തിനേറ്റ തിരിച്ചടിയായി കാണണമെന്ന് …

ഖത്തറില്‍ പിരിച്ചുവിടല്‍ തുടര്‍ക്കഥയാകുന്നു, മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ ആശങ്കയില്‍

സ്വന്തം ലേഖകന്‍: ഖത്തറില്‍ പിരിച്ചുവിടല്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ജോലി നഷ്ടമായത്. എണ്ണ, പ്രകൃതി വാതക മേഖലയിലെ വിവിധ കമ്പനികളാണ് വ്യാപകമായി ജീവനക്കാരെ പിരിച്ചു വിടുന്നത്. ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നവരടക്കം നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ പിരിച്ചു വിടല്‍ നോട്ടീസ് കൈപ്പറ്റിയത്. ഖത്തറില്‍ ഏറ്റവും മികച്ച വേതനവും …

സ്വതന്ത്ര ബ്ലോഗര്‍മാരുടെ കൊലപാതകം, ബംഗ്ലാദേശ് ഭീകര സംഘടനയെ നിരോധിച്ചു

സ്വന്തം ലേഖകന്‍: സ്വതന്ത്ര ബ്ലോഗര്‍മാരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശില്‍ ഭീകര സംഘടനക്ക് നിരോധനം. കൊലപാതകങ്ങളുമായി ബന്ധമുണ്ട് എന്ന സംശയക്കപ്പെടുന്ന ഭീകര സംഘടനയായ അന്‍സറുല്ല ബംഗ്ല ടീമിനെ (എബിടി) നിരോധിച്ച് ബംഗ്ലദേശ് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. കഴിഞ്ഞ മൂന്നു മാസത്തിനിടെ ബംഗ്ലദേശുകാരായ മൂന്നു ബ്ലോഗര്‍മാര്‍ കൊല്ലപ്പെട്ടതു സംബന്ധിച്ച പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനം. എബിടിക്ക് അല്‍ ഖായിദ …

കേരളത്തില്‍ കാലവര്‍ഷം 30 ന് എത്തും, ഉത്തരേന്ത്യയില്‍ കൊടും ചൂട്, മരിച്ചവരുടെ എണ്ണം 750 കവിഞ്ഞു

സ്വന്തം ലേഖകന്‍: കാലവര്‍ഷം ഈ മാസം 30 നു തന്നെ കേരളത്തിലെത്താന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശ്രീലങ്കയുടെ തെക്കന്‍ മുനമ്പിലും ആന്‍ഡമാന്‍ തീരത്തും മഴ പെയ്തു തുടങ്ങിയിട്ടുണ്ട്. മണ്‍സൂണ്‍ എത്തുന്നതു വരെ വേനല്‍ മഴ ചെറിയ തോതില്‍ തുടരുമെന്നാണു സൂചന. ഉത്തരേന്ത്യയിലെ കൊടുംചൂടും രാജസ്ഥാന്‍ ഭാഗത്തു രൂപംകൊണ്ട ന്യൂനമര്‍ദവും കേരളത്തില്‍ കാലവര്‍ഷം വൈകില്ല എന്നതിന്റെ …

പാകിസ്ഥാനില്‍ ക്രിസ്തീയ ദേവാലയത്തിനും വീടുകള്‍ക്കും നേരെ ആക്രമം, 40 പേര്‍ അറസ്റ്റില്‍

സ്വന്തം ലേഖകന്‍: പാകിസ്ഥാനില്‍ ക്രിസ്തീയ ദേവാലയത്തിനും വീടുകള്‍ക്കും നേരെ ആക്രമം നടത്തിയ സംഭവത്തില്‍ 40 പേര്‍ അറസ്റ്റിലായി. സന്താ മേഖലയിലെ പള്ളിയും പരിസര പ്രദേശങ്ങളിലുള്ള ക്രിസ്ത്യാനികളുടെ വീടുകളുമാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ ഏതാണ്ട് ഒരു ഡസനിലേറെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് അഞ്ഞൂറു പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സ്ഥലത്തെ സാമുദായിക പാര്‍ട്ടിയുടെ നേതാവായ പുരോഹിതനും …

പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച ടോബി മാത്യു വടക്കയിലിന് ആശംസകള്‍.

                                      ഇക്കഴിഞ്ഞ ഞായറാഴ്ച (24-05-2015) ആദ്യ കുര്‍ബാന കൈക്കൊണ്ട ഞങ്ങളുടെ പ്രിയ ടോബി മോന് ആശംസകളും പ്രാര്‍ഥനകളും നേരുന്നു. സ്‌നേഹത്തോടെ അപ്പ (മാര്‍ട്ടിന്‍ വടക്കയില്‍ )അമ്മ (നദിന്‍ )ചേട്ടന്‍ ( …

ശശികല ടീച്ചര്‍ക്ക് ഉജ്വല വരവേല്‍പ്പ്, ഒന്നാമത് ഹിന്ദുമത പരിഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു.

ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ മെയ് മാസം 31 നു ക്രോയ്‌ടോന്‍ ആര്‍ച് ബിഷപ്പ് ലാന്‍ഫ്രങ്ക് അക്കാദമിയില്‍ നടക്കുന്ന ഒന്നാമത് ഹിന്ദുമത പരിഷത്തില്‍ പങ്കെടുക്കുന്ന വിശിഷ്ട അതിഥിയായ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് ശ്രീമതി കെ. പി. ശശികല ടീച്ചര്‍ ഇന്നലെ വൈകീട്ട് ലണ്ടനില്‍ എത്തിച്ചേര്‍ന്നു.