1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

ഇമെയില്‍ വഴി ബില്ലുകള്‍ അടക്കാനുള്ള സംവിധാനവുമായി ജിമെയില്‍ എത്തുന്നു

സ്വന്തം ലേഖകന്‍: പലതരം ബില്ലുകള്‍ പല സ്ഥലങ്ങളില്‍ അടച്ച് ഗതികെട്ടിരിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത.എല്ലാ ബില്ലുകളും സ്വന്തം ഇന്‍ബോക്‌സില്‍ ഇരുന്നു കൈകാര്യം ചെയ്യാനുള്ള സൗകര്യവുമായി വരികയാണ് ജിമെയില്‍. നെറ്റ് ബാങ്കിങിലൂടെ അതാത് സര്‍വീസ് പ്രൊവൈഡറുടെ വെബ്‌സൈറ്റില്‍ പോയി പണമടയ്ക്കുന്ന സംവിധാനം ഇപ്പോള്‍ തന്നെ നിലവിലുണ്ട്. എന്നാല്‍ പുതിയ സംവിധാനം ഇതില്‍ നിന്ന് വ്യത്യസ്തമാണ്. ഒരു ബില്ല് …

യൂറോപ്യന്‍ യൂണിയന് കീഴിലുള്ള രാജ്യങ്ങളില്‍ ഇനി മുതല്‍ സമ്മര്‍ ബ്രേക്ക് 12 ആഴ്ച്ച

യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉടനീളം അവധിക്കാലത്തിന്റെ ദൈര്‍ഖ്യം ഒരേപോലെയാക്കാന്‍ പദ്ധതിയുമായി യൂറോപ്യന്‍ യൂണിയന്‍. ഇതിനായുള്ള ഡ്രാഫ്റ്റ് റെസല്യൂഷന്‍ തയാറായി കഴിഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉളനീളം വേനല്‍ അവധി 12 ആഴ്ച്ചയായി നിജപ്പെടുത്താനാണ് യൂറോപ്യന്‍ യൂണിയന്‍ തയാറെടുക്കുന്നത്.

ആന്‍ഡി മുറെ 500 മത്സരങ്ങള്‍ വിജയിക്കുന്ന ആദ്യ ബ്രിട്ടീഷ് ടെന്നീസ് താരം

ബ്രിട്ടീഷ് ടെന്നീസ് താരം ആന്‍ഡി മുറെയ്ക്ക അപൂര്‍വ്വ റെക്കോര്‍ഡ്. കരിയറില്‍ 500 ജയം തികച്ച ആദ്യ ബ്രിട്ടീഷ് താരം എന്ന റെക്കോര്‍ഡാണ് ആന്‍ഡി മുറെ സ്വന്തമാക്കിരിക്കുന്നത്്. മിയാമി ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ പ്രീ ക്വാര്‍ട്ടറില്‍ ദക്ഷിണാഫ്രിക്കന്‍ താരം കെവിന്‍ ആന്‍ഡേഴ്‌സനെ പരാജയപ്പെടുത്തിയാണ് മുറെ അപൂര്‍വമായ നേട്ടം കൊയ്തിരിക്കുന്നത്. ഇതോടെ മുറെ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് പിന്തുണ അര്‍പ്പിച്ച് കമ്പനി മേധാവികളുടെ കത്ത്

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാരിന് പിന്തുണ അര്‍പ്പിച്ച് യുകെയിലെ നൂറു കണക്കിന് കമ്പനി മേധാവികളുടെ കത്ത്. ബ്രിട്ടീഷ് പത്രമായ ഡെയിലി ടെലിഗ്രാഫിലാണ് കത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡന്‍കന്‍ ബനാട്ടിന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.

ലോകത്തിലെ എട്ടാമത്തെ ഏറ്റവും അപകടം പിടിച്ച രാജ്യം പാക്കിസ്ഥാന്‍

സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും അപകടം പിടിച്ച രാജ്യങ്ങളില്‍ പാക്കിസ്ഥാന് എട്ടാം സ്ഥാനം. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, ആഭ്യന്തര കലഹം എന്നിവയുടെ അടിസ്ഥാനത്തില്‍ നടത്തില പഠനത്തിലാണ് പാക്കിസ്ഥാന്‍ എട്ടാമതെത്തിയത്. ദി ഇന്റല്‍സെന്റര്‍ എന്ന രാജ്യാന്തര ഏജന്‍സിയാണ് പഠനം നടത്തിയത്. ഇറാക്കും സിറിയയുമാണ് ലോകത്തിലെ ഏറ്റവും അപകടം പിടിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍. തീവ്രവാദി ആക്രമണങ്ങളുടെ …

കൊച്ചി നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് സാമ്പത്തിക ക്രമക്കേട്, സിബിഐ കേസെടുത്തു

സ്വന്തം ലേഖകന്‍: കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ നഴ്‌സിംഗ് റിക്രൂട്ട്മന്ന്റ്റിനോട് അനുബന്ധിച്ച് വന്‍ സാമ്പത്തിക ക്രമക്കേട് നടന്ന സംഭവത്തില്‍ സിബിഐ കേസെടുത്തു. വിദേശത്ത് നഴ്‌സിംഗ് ജോലി ശരിപ്പെടുത്തുന്നതിന് 20 ലക്ഷം രൂപ അനധികൃതമായി ഈടാക്കിയെന്നാണ് കേസ്. സംഭവത്തില്‍ സിബിഐ എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു. പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രേറ്റ്‌സാണ് കേസിലെ ഒന്നാം പ്രതി. റിക്രൂട്ടിംഗ് നടത്തിയ സ്വകാര്യ ഏജന്‍സി …

യുകെയിലെ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും ഏപ്രില്‍ 8 മുതല്‍ എക്‌സിറ്റ് ചെക്കുകള്‍ നിര്‍ബന്ധം

സ്വന്തം ലേഖകന്‍: യുകെയിലെ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും ഏപ്രില്‍ 8 മുതല്‍ വീണ്ടും എക്‌സിറ്റ് ചെക്കുകള്‍ നിര്‍ബന്ധമാക്കുന്നു. രാജ്യത്തിന് പുറത്തു പോകുന്നവരുടെ വിശദ വിവരങ്ങള്‍ ശേഖരിക്കുകയാണ് എക്‌സിറ്റ് ചെക്ക് കര്‍ശനമാക്കുന്നതിന്റെ പ്രധാന ലക്ഷ്യം. ഭീകരപ്രവര്‍ത്തകരുടേയും കുറ്റവാളികളുടേയും നീക്കങ്ങള്‍ സൂക്ഷമായി നിരീക്ഷിക്കിക്കാനാണ് പുതിയ തീരുമാനം കൈകൊണ്ടതെന്ന് ഹോം ഓഫീസ് അറിയിച്ചു. ആരെല്ലാം എന്തെല്ലാം ആവശ്യത്തിന് രാജ്യത്തിന് പുറത്തു പോകുന്നു …

യുഎഇയില്‍ എമിഗ്രേഷന്‍ നടപടികള്‍ ഇനി മുതല്‍ വെറും 20 സെക്കന്റില്‍ പൂര്‍ത്തിയാക്കാം

സ്വന്തം ലേഖകന്‍: യുഎഇ എമിഗ്രേഷന്‍ നടപടികള്‍ വെറും 20 സെക്കന്റില്‍ പൂര്‍ത്തിയാക്കാനുള്ള പുതിയ സംവിധാനം അവതരിപ്പിച്ചു. യുഎഇ പൗരന്മാര്‍ക്കും രാജ്യത്ത് റസിഡന്റ് വിസയുള്ള വിദേശ പൗരന്മാര്‍ക്കുമാണ് ഈ സൗകര്യം ഉപയോഗിക്കാന്‍ കഴിയുക എന്ന് എമിഗ്രേഷന്‍ വിഭാഗം അറിയിച്ചു. യുഎഇ വിമാനത്താവളങ്ങളില്‍ എളുപ്പത്തില്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് ഗേറ്റ് സംവിധാനം വഴിയാണ് ഈ സൗകര്യം …

നൈജീരിയന്‍ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് ജയം, ബുഹാരി അധികാരത്തിലേക്ക്

സ്വന്തം ലേഖകന്‍: നൈജീരിയന്‍ പൊതു തെരഞ്ഞെടുപ്പില്‍ മുന്‍ പട്ടാള ജനറലായ മുഹമ്മദ് ബുഹാരിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കക്ഷികള്‍ വിജയിച്ചു. നിലവിലുള്ള പ്രസിഡന്റ് ഗുഡ്‌ലക്ക് ജോനാഥന്‍ ബുഹാരിയുടെ വിജയം അംഗീകരിക്കുകയും അദ്ദേഹത്തിന് വിജയാശംസകള്‍ അറിയിക്കുകയും ചെയ്തു. 1983 മുതല്‍ 1985 നൈജീരിയ അടക്കി ഭരിച്ച പട്ടാള ഭരണാധികാരിയാണ് ബുഹാരി. രണ്ടു വര്‍ഷത്തെ ബുഹാരിയുടെ ഭരണകാലത്ത് പത്ര സ്വാതന്ത്യവും, …

ബ്രിട്ടനില്‍ സിഖ് യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി, വീഡിയോ വൈറലാകുന്നു

സ്വന്തം ലേഖകന്‍: ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ സിഖ് യുവാവിനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ച് അവശനാക്കുന്ന വീഡിയോ സോഷ്യന്‍ മീഡിയയില്‍ വൈറലാകുന്നു. ബര്‍മിങ്ഹാമിലെ ബ്രോഡ് സ്ട്രീറ്റില്‍ വെച്ച് ഞായറാഴ്ചയാണ് സിഖ് യുവാവ് ആക്രമണത്തിന് ഇരയായതെന്നാണ് സൂചന. യുവാവിനെ ആജാനുബാഹുവായ ഒരു വെള്ളക്കാരന്‍ പൊതിരെ ഇടിക്കുന്നതും ചവിട്ടുന്നതും വീഡിയോയില്‍ കാണാം. ആക്രമണം തടുക്കുന്നതിനായി സിഖ് യുവാവ് കൈകള്‍ കൊണ്ട് …